Gulf

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും

Published

on

അബുദാബി: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന സൗകര്യം ഒരുങ്ങുന്നു. ഇതിന് ആവശ്യമായ ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. അബുദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്.
യുഎഇ, കുവെെറ്റ്, ബഹ്റെെൻ, ഒമാൻ. സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന വിസയാണ് ഏകീകൃത ടൂറിസ്റ്റ് വിസ.

ഉച്ചക്കോടിയിൽ സൗദിയുടെ കാര്യം പ്രത്യേകം ചർച്ച ചെയ്തു. ടൂറിസം മേഖലയിൽ സൗദിക്ക് വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ ടൂറിസ്റ്റുകളെ ഗൾഫിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. അതിന് വേണ്ടിയുള്ള അവസരം ആണ് ഉണ്ടാക്കുന്നതെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു.

പുതിയ ടൂറിസ്റ്റ് വിസയുടെ നിയമപ്രകാര ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും ഈ വിസ ഉപയോഗിച്ച് സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിലും സന്ദർശനം നടത്താം. ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version