ലോകേഷ് കനകരാജ്, ആ പേര് മാത്രം മതി ഇന്ന് ഒരു സിനിമയ്ക്ക് ഹൈപ്പ് കൂടാൻ. കൈതി, വിക്രം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തന്റെ ബ്രാൻഡ് പ്രേക്ഷകരുടെ ഉള്ളിൽ ഉറപ്പിച്ച് കഴിഞ്ഞു. ലോകേഷ് എന്നെ പേരിനൊപ്പം ഒരു സൂപ്പർതാരവും കൂടിയുണ്ടെങ്കിൽ എന്ത് സംഭവിക്കുമെന്ന് ലിയോ കാണിച്ചു തന്നു. നാല് ദിനം പിന്നിടുമ്പോൾ 350 കോടിയിലേക്ക് അടുക്കുകയാണ് സിനിമയുടേ കളക്ഷൻ. ലിയോയുടെ വിജയത്തിനൊപ്പം സിനിമയ്ക്കായി ലോകേഷിന്റെ പ്രതിഫല തുകയെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ലിയോ എന്ന ചിത്രത്തിനായി 50 കോടിയാണ് ലോകേഷിന്റെ പ്രതിഫലം എന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. മാനനഗരം എന്ന ലോകേഷിന്റെ ആദ്യ ചിത്രത്തിന്റെ ബജറ്റ് 11 കോടിയായിരുന്നു. മൂന്ന് സിനിമകൾക്കിപ്പുറം സംവിധായകൻ വാങ്ങുന്ന പ്രതിഫലം ലോകേഷിന്റെ വളർച്ച കാട്ടുന്നുവെന്നാണ് ആരധകർ പറയുന്നത്.
ലോകേഷ് അടുത്തതായി രജനികാന്തിനൊപ്പമാണ് സിനിമ ചെയ്യുന്നത്. ‘തലൈവർ 171’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സണ്‍ പിക്ചേഴ്സാണ് നിര്‍മ്മിക്കന്നത്. സംഘട്ടനം അൻപറിവാണ് നിർവഹിക്കുക. അനിരുദ്ധ് രവിചന്ദറാകും സംഗീത സംവിധാനം. വിക്രം, ലിയോ തുടങ്ങിയ ചിത്രങ്ങളുടെ ഴോണർ പിടിച്ചായിരിക്കും തലൈവര്‍ 171 എന്നാണ് റിപ്പോർട്ട്. എപ്പോഴായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്ന് വ്യക്തമല്ല.