Gulf

ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്

Published

on

ദുബായ്: പ്രവാസികൾക്ക് ഏറെ സന്തോഷമാകുന്ന ഒരു വാർത്തയാണ് ഇത്തിഹാദ് എയർവേയ്സ് പുറത്തുവിട്ടിരിക്കുന്നത്. ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചാണ് ഇത്തിഹാദ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ആയിരിക്കും ഓഫർ ഉണ്ടായിരിക്കുക. പരിമിതകാലത്തേക്കാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 13നും 18നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇത്തിഹാദിന്റെ ഈ ഓഫർ ലഭിക്കുക.

അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ആണ് നിങ്ങളുടെ യാത്ര എങ്കിൽ ടിക്കറ്റ് നിങ്ങൾക്ക് 895 ദിർഹം നൽകിയാൽ മതിയാകും. ഇക്കണോമി ക്ലാസിന് ആയിരിക്കും ഈ നിരക്ക് നൽകേണ്ടി വരുക. ഈ മാസം 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. ബാങ്കോക്ക്, ഒസാക്ക ക്വാലാലംപൂര്‍, എന്നിവയാണ് ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ. ഇവിടേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ടിക്കറ്റ് എടുത്തുവെക്കാം.

ബാവറിയ, ലിസ്ബന്‍, പോര്‍ച്ചുഗല്‍, ജര്‍മ്മനി , കോപന്‍ഹേഗന്‍,മ്യൂണിച് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇത്തിഹാദ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഇപ്പോൾ ടിക്കറ്റ് എടുത്തുവെക്കാൻ സാധിക്കും. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും ഇത്തിഹാദ് സര്‍വീസ് കഴിഞ്ഞ മാസം ആണ് ആരംഭിച്ചത്. കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ആയിരുന്നു ഇത്തിഹാദ് സർവീസ് നിർത്തി വെച്ചത്. അതാണ് പിന്നീട് തുടങ്ങിയത്. കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും രണ്ട് നോണ്‍ സ്റ്റോപ്പ് സര്‍വീസുകളാണ് ഇപ്പോൾ ഇത്തിഹാദ് നടത്തുന്നത്. ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഇത്തിഹാദ് സര്‍വീസുകളുടെ എണ്ണം 10 ആയി ഉയര്‍ന്നു.

ദുബായിൽ ഡിജിറ്റൽ ഇടപാടുകൾ കൂടുന്നു

ദുബായ്: ദുബായിൽ ഡിജിറ്റൽ ഇടപാടുകൾ കൂടുന്നതായി റിപ്പോർട്ട്. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ കഴിഞ്ഞ വർഷം നടന്നത് ഒന്നേകാൽ കോടി ഡിജിറ്റൽ ഇടപാടുകൾ ആണെന്ന് റിപ്പോർട്ട്. 2022ൽ ഒരു കോടിയായിരുന്നു ദീവയുടെ ഡിജിറ്റൽ ഇടപാട്. എന്നാൽ 2023ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് ഒന്നേകാൽ കോടിയിലെത്തി.

കഴിഞ്ഞ വർഷത്തേക്കാളും 25 ശതമാനത്തിന്റെ വളർച്ചയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.ഇതിൽ 21 ലക്ഷം ഇടപാടുകൾ നടന്നത് ദീവയുടെ വെബ്സൈറ്റ് വഴിയാണ് എന്നാണ് റിപ്പോർട്ട്. സ്മാർട്ട് ആപ് വഴി 32 ലക്ഷം ഇടപാടുകളും മറ്റ് ഡിജിറ്റൽ ചാനലുകൾ വഴി 68 ലക്ഷം ഇടപാടുകളുമാണ് കഴിഞ്ഞ വർഷം ദുബായിൽ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version