ദുബായ്: പൊട്ടിക്കരഞ്ഞ പെൺകുട്ടിക്കുട്ടിയെ ചിരിപ്പിച്ച് ദുബായ് കിരീടാവകാശി. മിസ്ന എന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടി ആണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കണ്ടപ്പോൾ കരഞ്ഞത്. ലണ്ടൻ തെരുവിൽ വെച്ചാണ് ഹംദാനെ കണ്ടത്. അപ്രതീക്ഷിതമായി കൂടിക്കാഴ്ചയായിരുന്നു. ഫോട്ടോയെടുക്കാൻ പറഞ്ഞപ്പോൾ ഹംദാൻ സമ്മതിച്ചു. അപ്പോഴാണ് പെൺകുട്ടി പൊട്ടിക്കരഞ്ഞത്.
ഫോട്ടോയെടുക്കുന്ന ആളോട് താൻ ഇപ്പോൾ ചിരിക്കും എന്നു മിസ്റ പറഞ്ഞു. ഒന്ന് , രണ്ട് മൂന്ന് എന്നു എണ്ണി കരച്ചിൽ മാറി പെട്ടെന്ന് ചിരി വന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വന്നപ്പോൾ തന്നെ സംഭവം സോഷ്യൽ മീഡിയയിൽ വെെറലായി.
വേനൽക്കാല സന്ദർശനത്തിന് വേണ്ടിയാണ് ഹംദാൻ ലണ്ടനിൽ എത്തിയിരിക്കുന്നത്.
എത്തിയത്. പിതാവും യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ലണ്ടനിലുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ലണ്ടൻ തെരുവിലൂടെ നടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി.