ദുബായ്: വ്യോമയാന രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ദുബായ് എയർഷോയിൽ രണ്ടാം ദിവസത്തിനും നിരവധി കരാറുകൾ ആണ് ഉണ്ടായത്. ലോകത്തെ വിവിധ വിമാനക്കമ്പനികളും വ്യോമയാന രംഗത്തെ വ്യത്യസ്ത ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന കമ്പനികൾ ആണ് മേളയിൽ പങ്കെടുക്കുന്നത്. എമിറേറ്റ്സ് എയർലൈൻ ചൊവ്വാഴ്ച സഫ്റാൻ സീറ്റ്സുമായി വലിയ കരാറിൽ ആണ് ഏർപ്പെട്ടത്. 12 ലക്ഷം ഡോളറിന്റെ കരാറിൽ ആണ് ഏർപ്പെട്ടത്.
എമിറേറ്റ്സിന്‍റെ പുതിയ വിമാനങ്ങൾ വാങ്ങുന്നത് ഏറ്റവും പുതിയ സംവിധാനങ്ങളോടെയാണ്. അത്തരത്തിൽ പുതിയ സീറ്റുകൾ നൽകുന്നതാണ് കരാർ ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസുകളിൽഇനി മുതൽ നല്ല സീറ്റുകൾ ആയിരിക്കും നൽകുക. കരാറിന്റെ അടിസ്ഥാനത്തിലാണ് മികച്ച സീറ്റുകൾ നൽകുന്നത്. കൂടാതെ ഫ്ലൈ ദുബായ് എൻജിൻ നിർമാണക്കമ്പനിയായ സി.എം.എഫുമായി സേവന കരാറിന് ഒപ്പുവെച്ചിട്ടുണ്ട്. ദുബായുടെ ആദ്യത്തെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ ദുബായ്. അടുത്ത വർഷം കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഫ്ലൈ ദുബായ് തീരുമാനിച്ചിട്ടുണ്ട്. 130 പുതിയ വിമാനങ്ങൾ ആണ് വാങ്ങുക. വിമാനത്തിന്റെ എൻജിൻ സേവനങ്ങൾ നൽകുന്നത് സി.എം.എഫ് ആയിരിക്കും.
വിദേശ വിമാനക്കമ്പനികളുമായി പല തരത്തിലുള്ള കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈജിപ്ത് എയർ 10 എ350 വിമാനങ്ങൾ വാങ്ങുന്നതുമായിട്ടുള്ള പ്രഖ്യാപനം ആണ് നടത്തിയത്. ഇപ്പോൾ 91 വിമാനങ്ങൾ ആണ് ഉള്ളത്. അടുത്ത വർഷം പുതിയ വിമാനങ്ങൾ കൂടി വാങ്ങുന്നതിലൂടെ 125 വിമാനങ്ങൾ ആയിരിക്കം ഈജിപ്ത് എയർന്റെ അടുത്ത് ഉണ്ടായിരിക്കുക. ഏഴ് 737-8 വിമാനങ്ങൾ വാങ്ങുന്നതിന് കസാഖ്സ്താൻ എയർലൈനും ബോയിങ്ങുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. യുറോപ്യൻ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒമാൻ എയർ ആദ്യത്തെ പ്രത്യേക കാർഗോ വിമാനം വാങ്ങാനും ധാരണയിൽ എത്തിയിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുക്കാൻ വേണ്ടിയെത്തി. എയർ ഷോ നടക്കുന്ന സ്ഥലങ്ങളും പ്രദർശന സ്ഥലങ്ങളും അദ്ദേഹം സൻർശിച്ചു. ഈ വർഷത്തെ ഇവന്റിൽ പങ്കെടുക്കുന്ന വിവിധ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പവലിയനുകൾ അദ്ദേഹം സന്ദർശിച്ചു. പ്രദർശകരുമായി ചർച്ചയിൽ ഏർപ്പെട്ട ഷെയ്ഖ് മുഹമ്മദ്, നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗവും സുസ്ഥിര വ്യോമയാന ഇന്ധനത്തിന്റെ ഉപയോഗത്തിലെ സംഭവവികാസങ്ങളും ചർച്ച ചെയ്തു. ദുബായ് എയർഷോയുടെ 18-ാമത് എഡിഷൻ ആണ് ഇപ്പോൾ നടക്കുന്നത്. തുടക്കം മുതൽ ഇവന്റ് വലിയ പങ്കാളിത്വം ആണ് നടന്നത്. ഒരു പ്രധാന പങ്കാളിയെന്ന നിലയിൽ യുഎഇയുടെ സുപ്രധാന പങ്കിനെ പ്രതിഫലിപ്പിക്കുന്നതായി യുഎഇ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
യുഎഇയിലെ അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ഈ മേഖലയുടെ സുപ്രധാന പങ്കിനെ അടിവരയിട്ട് നൂതനമായ പരിഹാരങ്ങളും വ്യോമയാന വികസനത്തിലെ ഭാവി പ്രവണതകളും ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയായി എയർഷോ പ്രവർത്തിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.