Entertainment

‘ആടുജീവിതം’ കാണാൻ ഇനി ഒരുപാട് കാത്തുനിൽക്കണ്ട; പുതിയ റിലീസ് തീയതി പുറത്ത്

Published

on

ലോകമെമ്പാടും കാത്തിരിക്കുന്ന ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് നേരത്തെ ആക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത ചിത്രം മാർച്ച് 28ന് തിയേറ്ററുകളിൽ എത്തുമെന്നാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവറും സിനിമയുമായി ബന്ധപ്പെട്ടുളള എല്ലാ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ അടുത്ത് ജോർദാനിലെ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. അമല പോളാണ് നായികയായി അഭിനയിക്കുന്നത്. ജിമ്മി ജീൻ ലൂയിസ്, കെ.ആർ. ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ്. ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version