അബുദാബി: ബ്രിക്സിലെ പങ്കാളിത്തം യുഎഇയുടെ സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം പകരുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുളള ബിന്‍ തൂഖ്. രാജ്യത്തിന്റെ പ്രധാന വ്യാപാര പങ്കാളികളുമായി ബന്ധം നിലനിര്‍ത്താനും കൂടുതല്‍ വ്യാപാരം ആരംഭിക്കാനും ബ്രിക്സിലെ അംഗത്വം ഗുണം ചെയ്യുമെന്നും...
അബുദാബി: മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ യുഎഇ. വേനല്‍ക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കൂടുതല്‍ ക്ലൗഡ് സീഡിങ്ങുകള്‍ നടത്താനാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം തയ്യാറെടുക്കുന്നത്. ഒരു മാസം നീളുന്ന ക്ലൗഡ് സീഡിങ് ദൗത്യത്തിന് അടുത്ത ആഴ്ച...
ദുബായ്: ഇന്ത്യ ഉള്‍പ്പെടെ 82 രാജ്യങ്ങളിലെ പൗരന്മാര്ക്ക് മുന്‍കൂര്‍ വിസയില്ലാതെ യുഎഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. പാസ്പോര്‍ട്ട് കൈവശമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 14 ദിവസത്തെ വിസ ലഭിക്കാനും ആവശ്യമെങ്കില്‍ രാജ്യത്ത്...
ദുബായ്: ഓണാശംസകൾ പങ്കുവെച്ച് കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാന് കൂടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചിത്രം പങ്കുവെച്ചു. ഇൻസ്റ്റയിൽ ആണ് അദ്ദേഹം ചിത്രം...
ദുബായ്: ലോഞ്ച് കയറി കടല്‍താണ്ടി മറുകര പുല്‍കിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ളവര്‍ ഗള്‍ഫ് പ്രവാസത്തിന് തുടക്കമിട്ടത്. വിമാന സര്‍വീസുകള്‍ വന്നതോടെ യാത്ര കൂടുതല്‍ എളുപ്പമായി. കടലിന് മുകളിലൂടെയും ആകാശത്തിലൂടെയും മാത്രമല്ല, കടലിനുള്ളിലൂടെയും ഗള്‍ഫിലെത്തുന്ന കാലം...
റിയാദ്: ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലബാറിലെ പ്രവാസികളും ഉംറ തീര്‍ത്ഥാടകരും ഏറ്റവുമധികം ആശ്രയിച്ചിരുന്ന സര്‍വീസാണിത്....
ദുബായ്: റോഡിലൂടെ അപകടകരമായി വാഹനങ്ങൾക്കിടയിലൂടെ ബെെക്ക് ഓടിച്ച ഡ്രെെവർക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴ. കൂടാതെ 23 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്റെ ഭാഗമായാണ്...
കുവൈറ്റ് സിറ്റി: താമസനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പുറമേ ഈ നിയമംലംഘിച്ചവര്‍ക്ക് സഹായം നല്കുന്ന പ്രവാസികളെയും നാടുകടത്താനൊരുങ്ങി കുവൈറ്റ്. റെസിഡന്‍സി പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നല്‍കുകയോ താമസ സൗകര്യം നല്‍കുകയോ അഭയംനല്‍കുകയോ ചെയ്യുന്ന പ്രവാസികളെ നാടുകടത്താനാണ് തീരുമാനമെന്ന് ഗള്‍ഫ്...
അബുദബി: ഓണം ആഘോഷമാക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. യുഎഇയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഇത് സാക്ഷ്യപ്പെടുത്തുന്നു. നാട്ടില്‍ ഇല്ലെങ്കിലും ആഘോഷത്തിന് ഒട്ടും കുറവ് വരുത്താന്‍ കഴിയില്ലെന്നാണ് ഓരോ മലയാളിയും പറയുന്നത്. പ്രത്യേക ഓണച്ചന്തകള്‍ ഒരുക്കിയാണ്...
അബുദാബി : പണിപൂര്‍ത്തിയായി വരുന്ന അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1080 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ എഴ് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണം....