ദുബൈ: കേരളത്തിലെ വിദഗ്ധരായ തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി കണ്ടെത്തുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് നൂതന റിക്രൂട്ട്മെന്റ് സംരംഭങ്ങള്‍ ആരംഭിക്കുന്നു. ഇരുന്നൂറോളം രാജ്യങ്ങളിലായി 10200 പേര്‍ക്ക് ഒഡേപെക് വഴി ഇതിനകം ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞതായി...
ബഹ്റിൻ: ബഹ്റിനില്‍ മലയാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂര്‍ പടിഞ്ഞാറക്കര സ്വദേശി വേലായുധന് ജയനെ ആണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഹ്റൈനിലെ ഹാജിയത്തില്‍ ചെറുകിട പലചരക്ക് വ്യാപാരം നടത്തി വരികയായിരുന്നു....
റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ കുറഞ്ഞ ശമ്പളം 3,200 റിയാലില്‍ നിന്ന് 4,000 റിയാലായി (ഏകദേശം 88,550 രൂപ) ആയി ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ട് (ഹദഫ്) ഉയര്‍ത്തി. സ്വദേശികളെ ജോലിക്ക്...
അബുദാബി: ജോലിയില്ലാതെ യുഎഇയില്‍ കുടുങ്ങിയ 40 ലധികം ശ്രീലങ്കന്‍ സ്ത്രീ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ദുബായിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് നടപടി തുടങ്ങി. യാത്രാരേഖകള്‍ ശരിയാക്കി നല്‍കുന്നതിനും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ സഹകരണത്തോടെ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്....
ഷാര്‍ജ: മുനിസിപ്പല്‍ നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ക്ക് 50 ശതമാനം ഇളവ് നല്കാന് ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ (എസ്ഇസി) തീരുമാനം. ഇന്നലെ സപ്തംബര്‍ അഞ്ച് വരെ ചുമത്തിയ എല്ലാവിധ മുനിസിപ്പല്‍ പിഴകള്‍ക്കും ഇളവ് ബാധകമാണ്. അടുത്ത 90...
ദുബായ്: ഒരു മാസം മുമ്പ് നഷ്ടപ്പെട്ട തന്റെ വാച്ച് കണ്ടെത്തിയതിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരെ അഭിനന്ദിച്ച് ഇന്ത്യന്‍ എയര്‍ലൈനിലെ കൊമേഴ്സ്യല്‍ പൈലറ്റായ ഹന മുഹ്സിന് ഖാന്. ഇ-മെയിലിലൂടെ അറിയിച്ചപ്പോള്‍ ദുബായ് വിമാനത്താവളത്തിലെ ലോസ്റ്റ് ആന്‍ഡ്...
റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ...
മനാമ: ജീവനക്കാരന് രാജ്യത്തിന് പുറത്തായിരിക്കുന്ന സമയങ്ങളിലും ഓണ്‍ലൈന്‍ വഴി അവരുടെ വിസ പുതുക്കാന്‍ തൊഴിലുടമയ്ക്ക് അനുമതി നല്കി ബഹ്റൈന്‍. വിസ കാലാവധി കഴിയുന്നതിന് മുമ്പായി ഇങ്ങനെ എളുപ്പത്തില്‍ പുതുക്കി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈന്‍...
അബുദാബി: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഏഴാമത് പതിപ്പ് ഒക്ടോബര്‍ 28 ശനിയാഴ്ച ആരംഭിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടി നവംബര്‍ 26 ഞായറാഴ്ച വരെ തുടരുമെന്നും ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു. 2017ലാണ്...
ദോഹ: ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഗതാഗത വകുപ്പ്. നിയമ ലംഘകര്‍ക്ക് അഞ്ഞൂറ് റിയാല്‍ ആണ് പിഴ. രാജ്യത്തെ അറുപത് ശതമാനം അപകടങ്ങള്‍ക്കും കാരണം ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് ഗതാഗത...