ബ്രിക്സ് അംഗത്വം യുഎഇയെ സംബന്ധിച്ച വലിയ നേട്ടമെന്നാണ് യുഎഇ ഭരണാധികാരികളുടെ വിലയിരുത്തല്‍. ആഗോള വ്യാപാരമാണ് യുഎഇ ലക്ഷ്യമിടുന്നത്. യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം കഴിഞ്ഞ വര്‍ഷം 2.23 ട്രില്യണ്‍ ദിര്‍ഹം എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. ഇതാദ്യമായാണ് എണ്ണ ഇതര വിദേശ വ്യാപാരം 2 ട്രില്യണ്‍ ദിര്‍ഹം കടന്നത്.