ദുബൈ :ബഗ്ദാദ് യൂനിവേഴ്സിറ്റി ഹദീസ് വിഭാഗം തലവനും ശൈഖ് ജീലാനീ ഗ്രാന്റ് മസ്ജിദിലെ ഇമാമുമായ ഡോ: ശൈഖ് അനസ് മഹ്മൂദ് ഖലഫ് അൽ ഈസവിക്ക് ജാമിഅ സഅദിയ്യ: ഇന്ത്യൻ സെന്ററിൽ സ്വീകരണം നൽകി. സഅദിയ്യ: ഇന്ത്യൻ സെന്റർ ഉപഹാരം പ്രസിഡണ്ട് സയ്യിദ് ത്വാഹാ ബാഫഖീ തങ്ങൾ നൽകി. സഅദിയ്യ സെന്റർ ദുബൈയിലെ പ്രവാസ സമൂഹത്തിനു നൽകുന്ന സേവന പ്രവർത്തങ്ങൾ മഹത്തരവും പ്രശംസനീയവുമാണെന്ന് ശൈഖ് അനസ് പറഞ്ഞു
ചടങ്ങിൽ മുനീർ ബാഖവി, അബ്ദുസ്സലാം ചൊക്ലി, അമീർ ഹസൻ, ആശിഖ് സഖാഫി പങ്കെടുത്തു അബൂബക്കർ സഅദി ആലക്കാട് സ്വാതവും ശിഹാബ് സഅദി കള്ളാർ നന്ദിയും പറഞ്ഞു