ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ഓസീസ്. 309 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 400 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഓറഞ്ച് പട 20.5 ഓവറില്‍ വെറും 90 റണ്‍സിന് ഓള്‍ഔട്ടായി.