Gulf

വാട്‌സ്ആപില്‍ ഒറ്റ ഫോര്‍വേഡ് മതി; യുഎഇയില്‍ 22.5 ലക്ഷം രൂപ വരെ പോയിക്കിട്ടും

Published

on

അബുദാബി: ഒറ്റ ക്ലിക്ക് കൊണ്ട് ഒരു ലക്ഷം ദിര്‍ഹം (22.5 ലക്ഷത്തോളം രൂപ) പോയിക്കിട്ടുന്ന പണികളുണ്ട് സോഷ്യല്‍ മീഡിയയില്‍. യുഎഇയിലെ സ്‌കൂളില്‍ തോറ്റ പെണ്‍കുട്ടി വീണ്ടും അതേ ക്ലാസികള്‍ പഠിക്കേണ്ടതിന്റെ സങ്കടത്താല്‍ ഹൃദയംപൊട്ടി മരിച്ചെന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ കിംവദന്തി പരന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിവരങ്ങള്‍ പരിശോധിക്കാതെ ‘ഫോര്‍വേഡ്’ ബട്ടണ്‍ അമര്‍ത്തിയാല്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കെതിരേ യുഎഇ അധികാരികളും നിയമവിദഗ്ധരും വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പങ്കുവയ്ക്കുന്നതും കനത്ത പിഴ മാത്രമല്ല, ജയില്‍ ശിക്ഷയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഇഎസ്ഇ) ഓര്‍മിപ്പിച്ചു. വീണ്ടും പഴയ ക്ലാസില്‍ ഇരിക്കേണ്ടിവരുമെന്ന വിഷമത്തില്‍ ഹൃദയംപൊട്ടി മരിച്ചെന്ന പ്രചാരണം പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമാക്കി ഇഎസ്ഇ പ്രസ്താവന പുറത്തിറക്കിയിരുന്നു. സമൂഹമാധ്യമ പോസ്റ്റുകളില്‍ പറയുന്ന പ്രകാരമുള്ള വിദ്യാര്‍ഥിനിയുടെ പേര് ഇഎസ്ഇയുടെ അഫിലിയേറ്റഡ് സ്‌കൂളുകളുടെ രേഖകളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെറ്റായ വിവരം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കെട്ടിച്ചമച്ചതാണ്. പോസ്റ്റുകളിലെ വിവരങ്ങള്‍ക്ക് വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version