World

മക്കളെ കാണാൻ യുകെയിലെത്തിയ മലയാളി മരിച്ചു

Published

on

യുകെ: യുകെയിലുള്ള മക്കളെ കാണാൻ സന്ദർശക വിസയിൽ എത്തിയ മലയാളി മരിച്ചു. ചെന്നെയിൽ സ്ഥിരതാമസമാക്കിയ റിട്ട. സിവിൽ സപ്ളൈസ് ജീവനക്കാരനായിരുന്ന രാമകൃഷ്ണ പണിക്കർ ആണ് മരിച്ചത്. 68 വയസായിരുന്നു. ലെസ്റ്ററിൽ താമസിക്കുന്ന മക്കളായ അനിത റാം പണിക്കർ, പീറ്റർബോറോയിൽ താമസിക്കുന്ന മകൻ കേശവി റാം പണിക്കർ എന്നിവരെ സന്ദർശിക്കുന്നതിന് വേണ്ടിയാണ് ഇദ്ദേഹം യുകെയിലെത്തിയത്.

2022 ഏപ്രിലിൽ യുകെയിൽ എത്തിയതിന് ശേഷമാണ് കാൻസർ രോഗം അദ്ദേഹത്തിന് കണ്ടെത്തിയത്. പിന്നെ ഇവിടെ ചികിത്സയിലായിരുന്നു. തുടർന്ന് ലെസ്റ്റർ റോയൽ ഇൻഫർമറി എൻഎച്ച്എസ് ഹോസ്പിറ്റലിൽ ചികിത്സ തേടിയ ചികിത്സ നടക്കുന്നതിന്റെ ഭാഗമായി സന്ദർശക വിസ അദ്ദേഹം നീട്ടിയിരുന്നു. ചികിത്സയെ തുടർന്ന് ഒരാഴ്ച മുൻപ് ലെസ്റ്ററിലെ സ്വകാര്യ നഴ്സിങ്‌ ഹോമിൽ പ്രവേശിപ്പിച്ച രാമകൃഷ്ണപണിക്കർ ഓഗസ്റ്റ് 30 ന് പുലർച്ചെ മരിച്ചു.

പരേതയായ പാർവതിയമ്മയാണ് ഭാര്യ. മരുമകൻ: ഗോകുല കൃഷ്ണൻ (പീറ്റർബോറോ). യുകെയിൽ തന്നെ സംസ്കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. ലെസ്റ്ററിലെ ഗ്രേറ്റ്‌ ഗ്ലെൻ ക്രിമിറ്റോറിയത്തിൽ വെച്ചായിരിക്കും സംസ്കാരം നടക്കുന്നത്. സെപ്റ്റംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.15 മുതൽ പൊതു ദർശനവും തുടർന്ന് വൈകിട്ട് 4.15 ന് സംസ്കാരച്ചടങ്ങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പിതാവിന്റെ ചികിത്സയെ തുടർന്ന് കുടംബം ഇപ്പോൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി പ്രവർത്തകർ രംഗത്തുണ്ട്. തുടർനടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ജോസ് തോമസ്, സെക്രട്ടറി അജീഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version