Gulf

ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി തീര്‍ത്ഥാടക വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

Published

on

ജിദ്ദ: ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി തീര്‍ത്ഥാടക ജിദ്ദയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ആമിന (56) യാണ് മരിച്ചത്. പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യയാണ്.

ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മക്കളില്ല. മൃതദേഹം മക്ക റുവൈസ് മഖ്ബറയില്‍ മറവുചെയ്തു. കെഎംസിസി പ്രവര്‍ത്തകരായ മുഹമ്മദ് കുട്ടി, സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version