ഒമാൻ: ഒമാനിലെ കടലിൽ ചരക്കുമായി പോയ കപ്പിലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചിരിക്കുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് കപ്പൽതീപിടിച്ചത്. കപ്പലിൽ 11 ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി ഒമാൻ റോയൽ പോലീസ് അറിയിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മുഴുവന്‍ ആളുകളെയും കരയിലെത്തിച്ചെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റയാള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതെയുള്ളു.