“84 വർഷത്തിനിടെ ലോകം ഏറ്റവും കൂടുതൽ ചൂട് അനുഭവിച്ച ദിവസം ജൂലൈ 21 ആണെന്ന് യൂറോപ്യൻ യൂനിയനിലെ കോപർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസ്(സി3എസ്). ജൂലൈ 21ന് ആഗോള ശരാശരി താപനില 17.09 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോഡിലെത്തി. 84 വർഷത്തിനിടെ ആദ്യമായാണ് താപനില ഈ നിലയിലേക്ക് എത്തുന്നത്.
കഴിഞ്ഞ വർഷം ജൂൺ മുതലുള്ള എല്ലാ മാസവും ചൂടേറിയതായിരുന്നു. യൂറോപ്യൻ യൂനിയൻ കാലാവസ്ഥ ഏജൻസി പറയുന്നതനുസരിച്ച്, 1940 നു ശേഷമുള്ള ഏറ്റവും ചൂടേറിയ ദിനമാണ് ജൂലൈ 21ന് എന്നാണ്. 2023 ജൂലൈ ആറിന് 17.08 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഈ റെക്കോഡാണ് ജൂലൈ 21ന് മറികടന്നത്. ഈ ദിവസത്തെയും മുൻവർഷത്തെയും താപനിലകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്.”