Gulf

50 പേർക്ക് സൗജന്യ ഉംറ യാത്ര ഒരുക്കി ബർദുബായ് ഫുഡ് ടീം

Published

on

ബർദുബായി ഫുഡ് ടീം മൂന്നാമത്തെ ഫ്രീ ഉമ്രാഹ സർവീസ് നടത്തി. ഇത്തവണ 50 പേർക്കാണ് സൗജന്യ ഉംറ യാത്ര ഒരുക്കിയത് പരിപാടിയിൽ കെഎംസിവി നിസാർ മട്ടന്നൂർ അ അധ്യക്ഷത വഹിച്ചു മുസ്ലീം ലീഗ് നേതാവ് ഗോൾഡൻഅബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രവർത്തകരായ അഷ്റഫ് ,ബായാർ റസാഖ്,,അൻവർ,ഖാദർ,മുഫാസ്,എന്നിവർ സന്നിഹിതരായിരുന്നു. സലാം പ്രവർത്ത്കർക്ക് സ്വാഗതം പറഞ്ഞു.

തികച്ചും സൗജന്യമായി എല്ലാ രാജ്യക്കാരെയും ഉൾപ്പെടുത്തി 45 വയസ്സിന്റെ മുകളിലുള്ളവരെ മാത്രം തിരഞ്ഞെടുത്തു. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവരെ തിരഞ്ഞുപിടിച്ചാണ് ഫുഡ് ടീം ഈ ദൗത്യത്തിന് അയച്ചത്. 2019 ൽ രൂപം കൊണ്ട ബർ ദുബായ് ഫുഡ് ടീം എല്ലാ വ്യാഴാഴ്ചയും അതുപോലെതന്നെ റമദാൻ മാസവും റബീഉൽ അവ്വൽ വലിയപെരുന്നാൾ ചെറിയപെരുന്നാൾ ദിവസത്തിലും പാവപ്പെട്ടവർക്ക് ഫുഡ് വിതരണം ചെയ്തു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version