Gulf

50 പേ​ര്‍ക്ക് സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് ന​ല്‍കി മ​ല​യാ​ളി സം​രം​ഭ​ക​ൻ ജം​ഷീ​ർ ബാ​ബു​

Published

on

പ്ര​വാ​സി​ക​ൾ​ക്ക് കാ​രു​ണ്യ​ത്തി​ന്‍റെ ത​ണ​ലൊ​രു​ക്കി മ​ല​യാ​ളി യു​വ സം​രം​ഭ​ക​ൻ. യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്കു​പോ​യ നി​ര്‍ധ​ന​രാ​യ അ​മ്പ​ത് പേ​ര്‍ക്ക് വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്​ അ​ജ്മാ​നി​ൽ ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ൾ​പ്പെ​ടെ ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ളു​ടെ ഉ​ട​മ മ​ല​പ്പു​റം തി​രൂ​ർ വൈ​ല​ത്തൂ​ർ സ്വ​ദേ​ശി ജം​ഷീ​ർ ബാ​ബു.

മെ​ച്ച​പ്പെ​ട്ട ജീ​വി​തം തേ​ടി യു.​എ.​ഇ​യി​ലെ​ത്തി പ്ര​തി​സ​ന്ധി​ക​ളി​ൽ​​പ്പെ​ട്ട് വ​ര്‍ഷ​ങ്ങ​ളാ​യി നാ​ട്ടി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​ത്ത നി​ര​വ​ധി പേ​ര്‍ക്ക് ആ​ശ്വാ​സ​മാ​വു​ക​യാ​ണ്​ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്. നി​യ​മ ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കി പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങി​യ നി​ര​വ​ധി പേ​രാ​ണ് വി​മാ​ന ടി​ക്ക​റ്റി​നാ​യി ഇ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ച​ത്.

ഒരു ശ്രമമെന്ന നിലക്ക് ഇരുപത് പേർക്ക് ടിക്കറ്റ് നൽകാനായിരുന്നു ജംഷീർ ബാബു ആദ്യം ഉദ്ദേശിച്ച ത്. എന്നാൽ, പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ച് പലരും വിളിച്ചപ്പോൾ മടക്കിയയക്കാൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. തീർത്തും നിരാലംബരായ വ്യത്യസ്ത രാജ്യക്കാരായവർക്ക് ഇദ്ദേഹം ടിക്കറ്റ് നൽകിയിട്ടുണ്ട്.
നമ്മളെപ്പോലെ ഭാഗ്യാന്വേഷികളായി പ്രവാസ ലോ കത്തെത്തി പ്രതിസന്ധിയിലായവരെ ചെറിയ രീതിയിലെങ്കിലും സഹായിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായാണ് ജംഷീർ ബാബു കരുതുന്നത്. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ പകരം തരുമെന്ന അടിയുറച്ച വിശ്വാസമാണ് തന്റെ ഈ പ്രവൃത്തിയുടെ പ്രേരണയെന്ന് കഴിഞ്ഞ 20 വർഷമായി യു.എ.ഇയിലുള്ള ജംഷീർ ബാബു പ റയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version