ഒരു ശ്രമമെന്ന നിലക്ക് ഇരുപത് പേർക്ക് ടിക്കറ്റ് നൽകാനായിരുന്നു ജംഷീർ ബാബു ആദ്യം ഉദ്ദേശിച്ച ത്. എന്നാൽ, പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ച് പലരും വിളിച്ചപ്പോൾ മടക്കിയയക്കാൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. തീർത്തും നിരാലംബരായ വ്യത്യസ്ത രാജ്യക്കാരായവർക്ക് ഇദ്ദേഹം ടിക്കറ്റ് നൽകിയിട്ടുണ്ട്.
നമ്മളെപ്പോലെ ഭാഗ്യാന്വേഷികളായി പ്രവാസ ലോ കത്തെത്തി പ്രതിസന്ധിയിലായവരെ ചെറിയ രീതിയിലെങ്കിലും സഹായിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായാണ് ജംഷീർ ബാബു കരുതുന്നത്. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ പകരം തരുമെന്ന അടിയുറച്ച വിശ്വാസമാണ് തന്റെ ഈ പ്രവൃത്തിയുടെ പ്രേരണയെന്ന് കഴിഞ്ഞ 20 വർഷമായി യു.എ.ഇയിലുള്ള ജംഷീർ ബാബു പ റയുന്നു.