Gulf

38 ദിവസത്തെ പരിപാടികൾ; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തിയതി പ്രഖ്യാപിച്ചു

Published

on

ദുബായ്: ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തിയതി പ്രഖ്യാപിച്ചു. 29-ാം വാർഷിക പതിപ്പിന്റെ തിയതികളാണ് സംഘാടകർ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 8 മുതൽ 2004 ജനുവരി 14 വരെ 38 ദിവസം നീളുന്ന പരിപാടികൾ ആണ് നടക്കുക. ഇനി ദുബായ് നഗരത്തിൽ ആഘോഷത്തിന്റെ നാളുകൾ ആയിരിക്കും. നഗരത്തിന്റെ എല്ലാ കോണുകളിലും ഇനി ഉത്സവം ആയിരിക്കും.

കഴിഞ്ഞ വർഷത്തിൽ നിന്നും വിത്യസ്ഥമായി ഒരുപാട് പരിപാടികൾ ഇത്തവണ കൊണ്ടുവരുന്നുണ്ട്. ഡിസംബർ 15-ന് കൊക്കകോള അരീനയിൽ അറബ് സംഗീതജ്ഞരായ അഹ്‌ലം അൽഷംസിയും അസ്സലാ നസ്‌രിയും വേദിയിലെത്തും. ഡിസംബർ 8 മുതൽ 10 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ വലിയ തരത്തിലുള്ള പരിപാടികൾ നടക്കും. ഉദ്ഘാടന ആഘോഷങ്ങളിൽ സോൾ ഡിഎക്‌സ്ബി പങ്കെടുക്കും.

പ്രാദേശികമായ പരിപാടികൾക്കൊപ്പം രാജ്യാന്തര, പ്രാദേശിക സംഗീതജ്ഞരുടെ തത്സമയ സംഗീത പ്രകടനങ്ങൾ നടക്കും. എക്‌സ്‌ക്ലൂസീവ് ഷോപ്പിങ്, എക്‌സ്‌ക്ലൂസീവ് ഷോപ്പിങ്, എന്നിവയെല്ലാം നടക്കും. കോമഡി ഷോകൾ, ഒമർ ഖൈറത്ത്, നജ്‌വ കരം,കാസിം അൽ സഹെർ, തുടങ്ങിയ പ്രധാന കലാകാരന്മാർ അവതരിപ്പിക്കുന്ന കച്ചേരികള്‍ നടക്കും. സമീപകാലത്തെ ഏറ്റവും വിലകുറവിൽ ആയിരിക്കും ഇത്തവണ ഷോപ്പിങ് നടത്താൻ സാധിക്കുക. ഷോപ്പിങ്ങിന് ഒ‌ട്ടേറെ വിലക്കുറവുകളും ഇളവുകളും ലഭിക്കും. കൂടാതെ വലിയ തരത്തലുള്ള സമ്മാനങ്ങളും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version