Gulf

3ഡി ക്യാമറ, യാത്രക്കാരനെ തിരിച്ചറിയുന്ന സ്മാർട് ഗേറ്റ് ; നോട്ടം മതി ഏത് ടാക്സി ബില്ലും അടയ്ക്കാം, ഭാവിയിലെ പരിഷ്കാരങ്ങളെക്കുറിച്ച് ദുബായ് ആർടിഎ

Published

on

സ്റ്റാർട്ടപ്പുകൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ എക്‌സിബിഷനും കോൺഫറൻസുമായ എക്‌സ്‌പാൻഡ് നോർത്ത് സ്റ്റാർ 2023ന് ദുബായിൽ തുടക്കം. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും, യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. ഇന്നലെയായിരുന്നു ഉദ്ഘാടനം നടന്നത്. ദുബായ് ഹാർബറിൽ വെച്ചാണ് പ്രദർശനം നടക്കുന്നത്. നാല് ദിവസമാണ് പ്രദർശനം നടക്കുക.

100 ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 1800-ലധികം സ്റ്റാർട്ടപ്പുകൾ ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്. 1,000-ലധികം നിക്ഷേപകർ പങ്കെടുക്കുന്ന ഇവന്റിൽ മൊത്തം പ്രതീക്ഷിക്കുന്നത് 1 ട്രില്യണിലധികം ആസ്തികളിൽ ഇടപാട് നടക്കും. കൂടാതെ ടെക്‌നോളജി രംഗത്തെ പ്രമുഖരുടെ ഏറ്റവും വലിയ സമ്മേളനമായ ജിടെക്‌സ് ഗ്ലോബൽ തിങ്കളാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. 6,000-ലധികം കമ്പനികൾ പങ്കെടുക്കും.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഇന്ധനം നൽകാനും ഡിജിറ്റൽ നവീകരണത്തിന്റെ മുൻനിര ആഗോള ഹബ്ബായി ദുബായിയുടെ സ്ഥാനം വർദ്ധിപ്പിക്കാനും ആണ് ലക്ഷ്യം വെക്കുന്നത്. എല്ലാം നൂതന സാങ്കേതികവിദ്യയുടെയും സഹായം ഇതിനായി സ്വീകരിക്കും. എഐ അധിഷ്ഠിത വികസനത്തിനാണ് ഊന്നൽ നൽകുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 100 ബില്യൺ ദിർഹം പ്രതീക്ഷിക്കുന്ന വാർഷിക മൂല്യമുള്ള ഡിജിറ്റൽ പരിവർത്തനത്തിലൂടെയാണ് ദുബായ് മുന്നോട്ടു പോകുന്നത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ദുബായ് സാമ്പത്തിക അജണ്ടയിൽപ്പെടുന്ന കാര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

300 ഓളം കമ്പനികൾ എത്തുന്നതിൽ ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകൾ ഉണ്ട്. എല്ലാ വർഷവും ഇന്ത്യൻ കമ്പനികളുടെ സാനിന്ധ്യം ഈ എക്സ്പോയിൽ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷത്തെ എക്പോ വലിയ വിജയം ആയിരുന്നു. അതിനാൽ ആണ് ഇത്തവണ ഇത്തരത്തിൽ വിപുലമായ ഒരു എക്സ്പിഷൻ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് ബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി വൈസ് പ്രസിഡന്റ് സയീദ് അൽ ഗെർഗാവി പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന ജൈറ്റക്സ് സാങ്കേതിക പ്രദർശനത്തിലാണ് പുതിയ പരിഷ്കാരങ്ങളുമായി ആർടിഎ എത്തിയിരിക്കുന്നത്. 3ഡി ക്യാമറ സംവിധാനത്തിലൂടെ യാത്രകാരനെ തിരിച്ചറിയുന്ന സംവിധാനം ആണ് ഭാവിയിൽ അവതരിപ്പിക്കാൻ പോകുന്നത്. സ്മാർട് ഗേറ്റ് വഴി യാത്ര ചെയ്യാൻ കയറുന്ന യാത്രക്കാരന്റെ അക്കൗണ്ടിൽ നിന്ന് നേരിട്ട് വണ്ടികൂലി എടുക്കാം. ഇത്തരത്തിൽ ഭാവിയിലെ പരിഷ്കാരങ്ങളെക്കുറിച്ചാണ് ആർടിഎ വിവരിക്കുന്നത്.

വിവിധ ടാക്സികളിൽ കയറി പണം നൽകുന്ന രീതി മാറും. ഭാവിയിൽ ഒരു നോട്ടം കൊണ്ട് ഏതു ടാക്സി ബില്ലും അടക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകും. മെട്രോ, ട്രാം, ബസ്, ടാക്സി, മറീൻ ട്രാൻസ്പോർട്ട് എന്നിവിടങ്ങളിൽ എല്ലാം ഈ സംവിധാനം വരുനന രീതിയിലേക്കാണ് ഭാവി കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്. ദുബായ് വിമാനത്താവളത്തിൽ ഇത്തരത്തിലുള്ല സംവിധാനം ഒരുക്കിയിരുന്നു. സ്മാർട് ഗേറ്റുകൾ യാത്രികരുടെ മുഖം തിരിച്ചറിഞ്ഞ് യാത്ര ചെയ്യാനുള്ള സൗകര്യം . അത്തരത്തിലുള്ള സംവിധാനം ആണ് ആർടിഎ ഒരുക്കുന്നത്. ഇതിനായി ആദ്യം ആർടിഎയിൽ രജിസ്റ്റർ ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version