നടൻ ആസിഫ് അലിയുടെ പുതിയ ചിത്രത്തിൽ ദുബായിലുള്ള കുട്ടികൾക്ക് അഭിനയിക്കാൻ അവസരം. ഇത് സംബന്ധിച്ചുള്ള കാസ്റ്റിങ് കോള്‍ സിനിമയുടെ അണിയറപ്രവർത്തകർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
അജിത്ത് വിനായക ഫിലിംസ് നിർമിച്ച്, ‘ആയിരത്തൊന്നു നുണകൾ’ക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ 7 മുതൽ 9 വരെ വയസുള്ള കുട്ടികൾക്കാണ് അവസരം.
ഫോട്ടോയും ഒരു മിനിറ്റിൽ കുറഞ്ഞ വിഡിയോയും താഴെ കാണുന്ന വാട്സാപ്പ്/ഇ–മെയിൽ വിലാസത്തിൽ സെപ്റ്റംബർ 10ന് മുൻപായി അയക്കുക. അഭിനയിക്കാൻ താല്പര്യമുള്ള സ്‌പെഷ്യൽ നീഡ്സ് കിഡ്സിന് കൂടുതൽ പരിഗണന ലഭിക്കും. കൊച്ചിയിലും ദുബായിലും ഒഡീഷൻ ഉണ്ടായിരിക്കുന്നതാണ് .
ഇ–മെയിൽ: castingjef@gmail.com
ഫോൺ: 75599 38987