Gulf

22 റിയാലിന് കേരളത്തിലേക്ക് ഒമാൻ എയർ ടിക്കറ്റ് – ഇന്ന് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സുവർണാവസരം നവമ്പർ 30 വരെയാത്ര ചെയ്യാം

Published

on

കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച് സെക്ടറുകളിലേക്ക് ഏകദിന ഫ്ലാഷ് സെയിൽ  പ്രഖ്യാപിച്ച് ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. ഇന്ന്, ഒക്‌ടോബർ 1ന് ബുക്ക് ചെയ്യുന്നവർക്ക് കേരളം ഉൾപ്പെടെയുള്ള 5 പ്രധാന സെക്ടറുകളിലേക്ക്  22 റിയാലിന് ടിക്കറ്റ് ലഭിക്കും.

കോഴിക്കോട്, തിരുവനന്തപുരം, അമ്മാന്‍, ദമാം, കറാച്ചി സെക്ടറുകളില്‍ ഒക്ടോബര്‍ ഒന്നിനും നവംബര്‍ 30നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയെന്നും കമ്പനി അറിയിച്ചു. അടുത്ത മാസങ്ങളില്‍ നാടണയാനിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് ഏകദിന ഫ്ലാഷ് സെയില്‍ എന്നാണ് വിലിയുരത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version