2025 ല്‍ യു പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025. 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം, സ്വദേശിവത്കരണം എട്ട് ശതമാനത്തിലേക്ക് കടക്കും, ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചര്‍ ട്രെയിന്‍ യാത്ര, ഇ– വാഹന ചാർജിങിന് ഫീസ്, മാലിന്യനിർമാർജനം ഊർജിതമാക്കുന്ന ദുബായിൽ ഇന്ന് മുതൽ സേവന നിരക്ക് കൂട്ടും, തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന ‘വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം, ഗതാഗതകുരുക്ക് കുറയ്ക്കുന്ന ദുബായിലെ അൽമക്തൂം പാലം തുറക്കും (ജൂണ്‍), ദുബായിൽ പുതിയ പാർക്കിങ് നിരക്ക് (മാർച്ച്), പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമം (മാർച്ച് 29), പൊതുഗതാഗത സേവനത്തിന് ഉപയോഗിക്കുന്ന ദുബായ് ആർടിഎയുടെ ഡിജിറ്റൽ നോൽ കാർഡ്, ദുബായിൽ സൗജന്യ വൈ-ഫൈ സൗകര്യം, എയർ ടാക്സികളുടെ പരിശീലന പറക്കലുകൾ, അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ട്രാവൽ സിസ്റ്റം, പ്ലാസ്റ്റിക് നിരോധനം, ന്യൂട്രി-മാർക്ക് ലേബലിങ് എന്നിങ്ങനെയാണ് യുഎഇയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കാവുന്ന പുതിയ നിയമങ്ങള്‍. ഇതില്‍ ഡ്രൈവിങ് ലൈസന്‍സ്, സ്വദേശിവത്കരണം, ഇത്തിഹാദ് റെയില്‍ എന്നിവയാണ് സുപ്രധാന പദ്ധതികള്‍.