വന്‍തുകമുടക്കി ഒരു സൈബര്‍സുരക്ഷാ സ്റ്റാര്‍ട്ടപ്പിനെ വാങ്ങാനൊരുങ്ങുകയാണ് ഗൂഗിള്‍. ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്ന വിസ് (Wiz) എന്ന സ്റ്റാര്‍ട്ടപ്പിനെയാണ് ഏറ്റവും 2300 കോടി ഡോളറിന് (1,92,154 കോടി രൂപ) ഗൂഗിള്‍ ഏറ്റെടുക്കാനൊരുങ്ങുന്നത്. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായിരിക്കും ഇത്. Riport By K.J.George
ഈ വര്‍ഷം ആദ്യം വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരില്‍ നിന്ന് വിസ് 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളും വിസും തമ്മിലുള്ള ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരു കമ്പനികളും തമ്മിലുള്ള കരാറിന് അന്തമി രൂപം ആയിട്ടില്ല. ചിലപ്പോള്‍ ഏറ്റെടുക്കല്‍ ഉപേക്ഷിക്കാനും സാധ്യതയുണ്ട്.
വാള്‍സ്ട്രീറ്റ് ജേണലാണ് ഈ നീക്കവുമായി ബന്ധപ്പെട്ട് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇരു കമ്പനികളും ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
2012 ല്‍ മോട്ടോറോളയെ ഗൂഗിള്‍ ഏറ്റെടുത്തതാണ് കമ്പനി നടത്തിയ ഏറ്റവും വലിയ ഇടപാട്. 1250 കോടി ഡോളറിനായിരുന്നു ഈ ഏറ്റെടുക്കല്‍. പിന്നീട് 2014 ലില്‍ വന്‍ നഷ്ടത്തില്‍ 691 കോടി ഡോളറിന് മോട്ടോറോളയെ ഗൂഗിള്‍ വില്‍ക്കുകയും ചെയ്തു.
മോട്ടോറളയ്ക്കായി ചെലവാക്കിയ തുകയുടെ ഇരട്ടിയോളം വിലയ്ക്കാണ് ഗൂഗിള്‍ വിസ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. 2022 ല്‍ മാന്‍ഡിയന്റ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തെ ആല്‍ഫബെറ്റ് 540 കോടി ഡോളറിന് ഏറ്റെടുത്തിരുന്നു.