Connect with us

Gulf

സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 11,400 അനധികൃത പ്രവാസികള്‍. 7,922 പേരെ നാടുകടത്തി

Published

on

റിയാദ്: സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11,400 അനധികൃത പ്രവാസികള്‍ പിടിയിലായി. താമസ നിയമം, തൊഴില്‍ നിയമം, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ലംഘനങ്ങള്‍ക്ക് 11,465 വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സെപ്തംബര്‍ 21 മുതല്‍ 27 വരെ രാജ്യത്തുടനീളം സുരക്ഷാ സേന നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. അറസ്റ്റിലായവരില്‍ 7,199 പേരും ഇഖാമ (താമസ രേഖ) ഇല്ലാത്തവരോ ഇഖാമ കാലാവധി അവസാനിച്ചവരോ ആണ്.

2,882 നിയമലംഘകര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1,384 പേരെ അറസ്റ്റ് ചെയ്തു.

സൗദി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 711 പേരാണ് ഒരാഴ്ചയ്ക്കിടെ പിടിയിലായത്. യെമന്‍ അതിര്‍ത്തിവഴിയാണ് മിക്കവരും നുഴഞ്ഞുകയറുന്നത്. അതിര്‍ത്തിപ്രദേശങ്ങളില്‍ റഡാറുകള്‍, കമ്പിവേലികള്‍, കാമറകള്‍ എന്നിവ സ്ഥാപിക്കുകയും അതിര്‍ത്തിരക്ഷാ സേനയുടെയും പോലിസിന്റെയും പട്രോളിങ് സഘം നിരന്തര നിരീക്ഷണം തുടരുകയും ചെയ്യുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റം തുടരുകയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

സൗദി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരില്‍ 52% യെമനികളും 45% എത്യോപ്യക്കാരും 3% മറ്റ് രാജ്യക്കാരുമാണ്. സൗദി അറേബ്യയുടെ അതിര്‍ത്തിയിലൂടെ അനധികൃതമായി പുറത്തുകടക്കാന്‍ ശ്രമിച്ച 14 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് യാത്രാസൗകര്യം നല്‍കുകയും അഭയംനല്‍കുകയും നിയമലംഘകരെ കുറിച്ച് പോലിസിന് വിവരം നല്‍കാതിരിക്കുകയും ചെയ്ത കുറ്റങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച 15 വ്യക്തികളും അറസ്റ്റിലായി.

പിടിയിലായ നിയമലംഘകരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്. നിലവില്‍, 43,772 അനധികൃത പ്രവാസികളുടെ തിരിച്ചയക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇവരില്‍ 36,404 പുരുഷന്മാരും 7,368 സ്ത്രീകളും ഉള്‍പ്പെടുന്നു. 38,379 നിയമലംഘകരെ ആവശ്യമായ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അതത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് ഇവരെ നാടുകടത്തും.

പാസ്‌പോര്‍ട്ട് ലഭിച്ച 1,704 പേരെ യാത്രാ ടിക്കറ്റ് റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7,922 പേരെ നാടുകടത്തുകയും ചെയ്തു. നിയമലംഘകര്‍ക്ക് രാജ്യത്തേക്ക് പ്രവേശന സൗകര്യമൊരുക്കുന്നവര്‍ കനത്ത ശിക്ഷാനടപടികള്‍ക്ക് വിധേയരാവുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യാത്രാ സൗകര്യം, താമസം, ജോലി ഉള്‍പ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്താല്‍ 15 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ പിഴയും ചുമത്തും. വാഹനങ്ങളും താമസകെട്ടിടവും കണ്ടുകെട്ടുകയും വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്തുകയും ചെയ്യും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Gulf

പ്രയത്നങ്ങളുടെ പൊൻതിളക്കം

Published

on

By

അക്ഷയ തൃതിയയിൽ “നവ്യ” കളക്ഷൻ അവതരിപ്പിച്ച് തനിഷ്ക് പ്രമുഖ ഇന്ത്യൻ ജുവൽറി ബ്രാൻഡായ തനിഷ്ക് “നവ്യ” എന്ന പേരിൽ പുതിയ ഗോൾഡ്, ഡയമണ്ട് കളക്ഷൻ അവതരിപ്പിച്ചു. അക്ഷയ തൃതിയയോട് അനുബന്ധിച്ചാണ് കളക്ഷൻ പുറത്തിറക്കുക.അചഞ്ചലമായ പ്രയത്നം നൽകുന്ന തിളക്കമാണ് പുതിയ ജുവൽറി കളക്ഷന്റെ പ്രചോദനം. ഇത് ജി.സി.സി, അന്താരാഷ്ട്ര വിപണികളിലെ ഇന്ത്യൻ ഉപയോക്താക്കൾക്ക് എളുപ്പം ഉൾക്കൊള്ളുന്ന ഒന്നുകൂടെയാണെന്ന് തനിഷ്ക് പറയുന്നു.

ആദ്യമായി വീട്ടിലേക്ക് അയച്ച ശമ്പളം, ജീവിതം അർത്ഥവത്താക്കാൻ വീട്ടിൽനിന്നും മാറി ജീവിച്ച ഒരു ദശകം… ഇതുപോലെയുള്ള മുഹൂർത്തങ്ങളുടെ പ്രതിഫലനമാകും ജുവൽറി കളക്ഷൻഒരുമിച്ചോ ഓരോന്നായോ ഇടാവുന്ന തരത്തിലുള്ള ഡിസൈനുകളിലാണ് നവ്യ എത്തുന്നത്. ഇത് ജീവിതത്തിന്റെ ഓരോ അദ്ധ്യായങ്ങളും നാഴികക്കല്ലുകളുംപോലെ ശോഭനമാകുന്നു.

പാരമ്പര്യവും ആധുനീകതയും ഒന്നിക്കുന്നതാണ് സ്വർണത്തിലും വജ്രത്തിലുമുള്ള ഡിസൈൻ.

“ഈ ആഭരണങ്ങൾ ഞങ്ങൾ നിർമ്മിക്കുന്നത് ജീവിതത്തിൽ വലിയ പ്രയത്നങ്ങൾ നടത്തിയവർക്കുവേണ്ടിയാണ്. കരിയർ, കുടുംബം, ജീവിതങ്ങൾ ഇതെല്ലാം ഒരുപാട് ദൂരെ നിന്ന് അവർ സാക്ഷാത്കരിച്ചു. അതാണ് നവ്യ പ്രതിഫലിപ്പിക്കുന്നത്. ഇത് നിങ്ങൾ വാങ്ങുന്ന ഒന്നല്ല, നേടുന്നതാണ്. പ്രയത്നത്തിന്റെ അചഞ്ചലത തിളങ്ങുകയാണ്.” – ടൈറ്റൻ കമ്പനി ലിമിറ്റഡ് അന്താരാഷട്ര ജുവൽറി ബിസിനസ് തലവൻ ആദിത്യ സിങ് പറഞ്ഞു

Continue Reading

Gulf

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ ‘പൂരം’ പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു: കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

Published

on

By

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ‘പൂരം’ (POORAM) ഇനി നേരിട്ട് ഷോപ്പുകളിൽ നിന്നും വാങ്ങാം. ഇതിനായി കോറൽ പെർഫ്യൂം ഇൻഡസ്ട്രി എൽഎൽസിയുമായി (Coral Perfume Industry LLC) റമിലിയോ ധാരണാപത്രം ഒപ്പുവെച്ചു.
ഈ കരാർ പ്രകാരം, യുഎഇയിലെയും കേരളത്തിലെയും കോറൽ പെർഫ്യൂംസ് ഔട്ട്‌ലെറ്റുകളിലൂടെ ‘പൂരം’ ലഭ്യമാകും. ഷാർജ സിറ്റി സെന്ററിലെ പുതിയ ബ്രാഞ്ചിലൂടെയാണ് ഇതിന്റെ ഇൻ-സ്റ്റോർ വിൽപ്പന ആരംഭിക്കുന്നത്. തുടർന്ന് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

തൃശ്ശൂർ പൂരം സീസണിനോട് അനുബന്ധിച്ചാണ് ഈ വിപുലീകരണം നടക്കുന്നത്. ആഗോളതലത്തിൽ, പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കിടയിലുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് ഈ നീക്കം. മിഡിൽ ഈസ്റ്റിന് പുറമെ യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നും ഈ പെർഫ്യൂം നു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Holidays & Seasonal Events
റമിലിയോ ടീം വ്യക്തമാക്കിയത്: “കേരളത്തിന്റെ ആഘോഷപ്പൊലിമയോടുള്ള ആദരവായാണ് ‘പൂരം’ വിഭാവനം ചെയ്തത്. പ്രവാസികൾക്കിടയിൽ ഇതിന് ലഭിച്ച സ്വീകാര്യത ഏറെ സന്തോഷകരമാണ്. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഞങ്ങളുടെ ഉൽപ്പന്നം ലഭ്യമാക്കാൻ സാധിക്കും. ഈ സമയത്ത് കേരളത്തിൽ ഇത് അവതരിപ്പിക്കുന്നത് ഏറെ അർത്ഥവത്താണ്.”
കോറൽ പെർഫ്യൂംസ് മാനേജിംഗ് ഡയറക്ടർ ഷിബി എം തമ്പി പറഞ്ഞു:
“യുഎഇയിലെ ഉപഭോക്താക്കൾക്കിടയിൽ ‘പൂരം’ ഇതിനോടകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിലേക്കുള്ള ഈ വിപുലീകരണം തന്ത്രപരവും സാംസ്‌കാരികവുമായ ഒരു മുന്നേറ്റമാണ്. ഷാർജയിൽ തുടങ്ങി യുഎഇയിലെ മറ്റ് ശാഖകളിലേക്കും, തുടർന്ന് തൃശ്ശൂർ, കൊച്ചി, ആലപ്പുഴ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന വിപണികളിലേക്കും ഞങ്ങൾ ഇത് എത്തിക്കും.”
അടുത്ത 12 മാസത്തിനുള്ളിൽ റീട്ടെയിൽ വരുമാനത്തിൽ 2 മില്യൺ യുഎസ് ഡോളർ മറികടക്കുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. യുഎഇ, യുഎസ്എ, യുകെ, ഒമാൻ, ഇന്ത്യ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നിവിടങ്ങ
ളിലേക്ക് വിപുലമായ വിപണന തന്ത്രമാണ് കമ്പനി ആവിഷ്‌കരിക്കുന്നത്.
കൂടാതെ, മലയാളികൾക്കായി പ്രത്യേകമായി തയ്യാറാക്കുന്ന പുതിയ പെർഫ്യൂം വകഭേദങ്ങളും റമിലിയോ ഉടൻ പുറത്തിറക്കും. ഇതിനോടകം തന്നെ വിപണിയിൽ ഈ പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. റമിലിയോയുടെ ‘പൂരം’ – ആഘോഷങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകത്തിനായി സമർപ്പിക്കുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.