അബുദാബി: റോഡിലൂടെ പോകുന്ന വാഹനങ്ങൾ നിയമം പാലിച്ചില്ലെങ്കിൽ കർശന ശിക്ഷാ നടപടികള നേരിടേണ്ടി വരുമെന്ന് അബുദാബി പൊലീസ്. റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണം. വാഹനങ്ങൾ പെട്ടെന്ന് തിരിക്കുന്നതിനെതിരെയാണ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുന്നത്. ഈ പ്രശ്നം വലിയ അപകടത്തിന് കാരണമാകും. വളരെ ഗൗരവത്തോടെയാണ് ഈ പ്രശ്നം കാണുന്നതെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
പൊലീസ് മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് ‘യുവർ കമന്റ്’ സംരംഭത്തിന്റെ ഭാഗമായി അപകട ദൃശ്യങ്ങൾ കാണിക്കുന്ന വിഡിയോ പുറത്തിറക്കിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ നടത്തിയാൽ ലൈറ്റ് വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തും. വാഹനങ്ങൾ പെട്ടെന്ന് പോകുന്ന വഴിയിൽ നിന്നും വളച്ചാൽ 1000 ദിർഹം പിഴയും ചുമത്തും. കൂടാതെ നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
ഡ്രെെവർമാർ ജാഗ്രത പാലിക്കണം. പെട്ടെന്നുള്ള തിരിക്കലും വാഹനം നിർത്തലും ഒഴിവാക്കണം.
ഓവർടേക്കിങ് ആവശ്യമായ സമയത്ത് മാത്രം നടത്തുക. അല്ലാത്ത സമയങ്ങളിൽ ഇത്തരം പ്രവർത്തികൾ നടത്തരുതെന്ന് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളുടെ പാത മാറ്റുന്നതിനോ മുറിച്ചു കടക്കുന്നതോ ആയി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും പാലിക്കണം. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന അശ്രദ്ധമായ ലെയ്ൻ മാറ്റങ്ങളിൽ നിന്ന് ഒഴിവാകണംയ ശ്രദ്ധിച്ച് മാത്രം റോഡിലൂടെ വാഹനങ്ങൾ ഓടിക്കുക. തുടങ്ങിയ നിർദേശങ്ങൾ ആണ് അബുദാബി പോലീസ് പുറത്തിറക്കിയിരിക്കുന്നത്.