ഹൃസ്വസന്ദർശനാർത്ഥം യു.എ.ഇ ലെത്തിയ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എസ്.എ.പി.മൊയ്നുദ്ദീൻ, ജനറൽ സിക്രട്ടറി നാലകത്ത് അബ്ദുല്ല, ജീവകാരുണ്യ സെല്ല് കൺവീനർ അക്ബർ, ജലീൽ എന്നിവർക്ക് വെങ്ങര രിഫായി യു.എ.ഇ.കമ്മിറ്റി ഭാരവാഹികൾ ഷാർജയിൽ സ്വീകരണം നൽകി.
മുട്ടം മുസ്ലിം ജമാഅത്ത് ദുബൈ പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, എം.എം.ജെ.സി.അബുദാബി പ്രതിനിധി അബ്ദുൽ സലാം, വെങ്ങര രിഫായി യു.എ.ഇ.കമ്മിറ്റി ഭാരവാഹികളായ കെ.ആസാദ്, കെ.മുഹമ്മദ് ശരീഫ്, എം.കെ.സാജിദ്, കെ.മഹമ്മൂദ്.എം.കെ.ഇക്ബാൽ, പുന്നക്കൻ അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.