ദുബായ്: ദുബായുടെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിവുള്ള കണ്ടന്റ് ക്രിയേറ്റർമാരെ പിന്തുണച്ച് ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. പുത്തൻ ആശയങ്ങളിലൂടെ ലോകത്തിന് മുന്നിൽ ദുബായുടെ സംസ്കാരം അവതരിപ്പിക്കുന്നവർക്കാണ് അവസരം. ആശയ ആവിഷ്കാരങ്ങൾക്ക് ദുബായിൽ സ്ഥിരം ആസ്ഥാനം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 15 കോടി ദിർഹം അനുവദിച്ചു.
എല്ലാ രീതിയിലുള്ള വളർച്ചയും യുഎഇ ലക്ഷ്യം വെക്കുന്നുണ്ട്. വിജ്ഞാന വളർച്ചയ്ക്കും, ശാസ്ത്ര, സാങ്കേതിക വിദ്യകൾക്കും ഒപ്പം സോഷ്യൽ മീഡിയ വളർച്ചയും അതിന്റെ നിലനിൽപ്പും അത്യാവശ്യമാണെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. സമൂഹത്തിന് എന്താണ് ഇപ്പോൾ ആവശ്യം എന്നതിന്റെ ഒരു യഥാർഥ കണ്ണാടിയാണ് സോഷ്യൽ മീഡിയ എന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് ന്യൂ മീഡിയ അക്കാദമി സംഘടിപ്പിച്ച വൺ ബില്യൺ ഫോളോവേഴ്സ് ഉച്ചകോടിയിയിലാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം. സമൂഹ മാധ്യമങ്ങളിലെ കണ്ടന്റ് ക്രിയറ്റർമാരെ ഉൾപ്പെടുത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ള ആളുകളെ ഉൾപ്പെടുത്തി ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി ദുബായ് സംഘടിപ്പിക്കുന്നത്. യുഎഇയിലേക്ക് കൂടുതൽ പേരെ ആകർശിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതിയുമായി ദുബായ് രംഗത്തെത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വരുന്ന ചില നിലപാടുകൾ കൂടി ഉൾപ്പെടുന്നതാണ് ഇപ്പോൾ ഒരോ രാജ്യത്തിന്റെ വളർച്ചയും എന്നാണ് ദുബായ് ഭരണകൂടത്തിന്റെ നിലപാടാണ് എന്ന് ഷെയ്ഫ് മുഹമ്മദ് വ്യക്തമാക്കി.
ആസ്താന മന്ദിരം കണ്ടന്റ് ക്രീയറ്റർമാർക്ക് പരിശീലനം നൽകുന്ന ഒരു കേന്ദ്രം ആയിരിക്കും. മികച്ച സൗകര്യങ്ങളും പരിശീലനവും ഇവിടെ കണ്ടന്റ് ക്രീയറ്റർമാർക്ക് നൽകും. സോഷ്യൽ മീഡിയയിലെ പ്രശസ്തരായ സാനിധ്യം രാജ്യത്തിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ് ഇത് ഭാവിയിലേക്കുള്ള രാജ്യത്തിന്റെ നിക്ഷേപം ആയാണ് കാണുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
കഡന്റ് നിർമ്മിക്കുന്നവർക്കും, ഡവലപ്പർമാർ പ്രസാധകർ എന്നിവർ ഉൾപ്പെടെ മീഡിയ പ്രഫഷനലുകൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സിനും ഇത് വലിയ പ്രയേജനം ചെയ്യും. പെട്ടെന്ന് വളരുന്ന സോഷ്യൽ മീഡിയയിൽ നിക്ഷേപം ആകർഷിക്കാനും വിദഗ്ധരുടെയും അക്കാദമിക് വിദഗ്ധരുടെയും സഹായത്തോടെ ഉള്ളടക്ക നിലവാരം വർധിപ്പിക്കാനും ദുബായ് ലക്ഷ്യം വെക്കുന്നുണ്ട്. അത്യാധുനിക സ്റ്റുഡിയോയ്ക്ക് പുറമെ സ്റ്റോറി ടെല്ലിങ്, ഫൊട്ടോഗ്രഫി, ബ്രോഡ്കാസ്റ്റിങ്, പ്ലാറ്റ്ഫോം മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള കോഴ്സുകൾ ഇവിടെ ഉണ്ടാകും.