Gulf

സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും

Published

on

സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയാക്കാനാണ് തീരുമാനം. അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും. നിലവിൽ റീഎൻട്രി ഫീസ് രണ്ട് മാസത്തേക്ക് 200 റിയാലും ഒരോ അധിക മാസത്തിനും 100 റിയാലുമാണ് ഈടാക്കുന്നത്.

രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും. മൾട്ടിപ്പിൾ റീഎൻട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്. രാജ്യത്തിന് പുറത്താണെങ്കിൽ കാലാവധി നീട്ടാൻ ഓരോ മാസത്തിനും നിലവിലുള്ളതിെൻറ ഇരട്ടി ആകും.

ഇഖാമക്ക് കാലാവധിയുണ്ടെങ്കിലേ റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാൻ കഴിയൂ. ആശ്രിത വിസക്കാരുടെ റീഎൻട്രി വിസകൾക്കും ഇത് ബാധകമാണ്. ആശ്രിതർ രാജ്യത്തിന് പുറത്താണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് പോർട്ടൽ വഴി ഇഖാമ പുതുക്കുന്നതിനുള്ള ഫീസും ഇരട്ടിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version