Gulf

സൗദിയിൽ കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ 139 സർക്കാർ ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ

Published

on

കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ 139 സർക്കാർ ഉദ്യോഗസ്ഥരെ സൗദി ഓവർസൈറ്റ് ആൻഡ് ആൻ്റി കറപ്ഷൻ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തു. നസഹ ഉദ്യോഗസ്ഥർ നിരവധി സർക്കാർ ഓഫിസുകളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.

ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, പാർപ്പിട മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് തുടങ്ങി നിരവധി സർക്കാർ ഓഫീസുകളിൽ നിന്ന് 380 പ്രതികൾക്കെതിരെ ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്തു. പൊതുഫണ്ട് കൈയടക്കുകയോ പദവി ദുരുപയോഗം ചെയ്ത് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുകയോ പൊതുതാൽപ്പര്യത്തിന് ഹാനികരം വരുത്തുകയോ ചെയ്യുന്നവരെ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനുമായി സർക്കാർ ഏജൻസികളിലും സ്വകാര്യ സ്ഥാപനങ്ങളിലും തങ്ങളുടെ പരിശോധന തുടരുമെന്ന് നസഹ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version