Gulf

സൗദിയിൽ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ പിടിയിലായത് 2000 വിദേശികൾ

Published

on

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ   19,989   വിദേശികളാണ് അറസ്റ്റിലായത്.   12,608  ഇഖാമ നിയമലംഘകരും 4,519  അതിർത്തി സുരക്ഷാ ചട്ട ലംഘകരും  2,862  തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്.

അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 913 പേരാണ്. ഇവരിൽ 65 ശതമാനം യമനികളും 32 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 34  പേരെ സുരക്ഷാ വകുപ്പ് പിടികൂടി.

രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും. 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version