എമിറേറ്റിലെ ആറ് ബസ് സ്റ്റേഷനുകളില്‍ കൂടി സൗജന്യ വൈഫൈ പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). മാൾ ഓഫ് എമിറേറ്റ്‌സ്, ഇബ്ൻ ബത്തൂത്ത, ഇൻ്റർനാഷണൽ സിറ്റി, സിറ്റി സെൻ്റർ ദെയ്‌റ, അൽ ഖുസൈസ്, അൽ ജാഫിലിയ ബസ് സ്‌റ്റേഷനുകൾ എന്നിവയുൾപ്പെടെ ആറ് ബസ് സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ സൗകര്യം ലഭിക്കുക.
ആദ്യം നാല് ബസ് സ്‌റ്റേഷനുകളിൽ പ്രവർത്തനക്ഷമമാക്കിയ സേവനം ഇപ്പോൾ ആറ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് സത്വ, യൂണിയൻ, അൽ ഗുബൈബ, ഗോൾഡ് സൂഖ് എന്നീ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു. “തടസമില്ലാത്ത പൊതുഗതാഗത അനുഭവം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്” ഈ സംരംഭം ഏറ്റെടുത്തത്. എല്ലാ സ്റ്റേഷനുകളും ഉൾപ്പെടുത്തുന്നതിനായി സേവനത്തിൻ്റെ വ്യാപ്തി വിപുലീകരിക്കാൻ ശ്രമിക്കുന്നതായി അധികൃതര്‍ പറഞ്ഞു.