ജീവനക്കാരുടെ ആരോഗ്യവും മികച്ച തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുന്നതിനുവേണ്ടി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോ റിനേഴ്സ് അഫയേഴ്സ് “സ്പോർട്സ് ഇൻ ജിഡിആർഎഫ്എ ദുബായ്” എന്ന പേരിൽ പ്രത്യേക കായിക പരിപാടി സംഘടിപ്പിച്ചു.ഡയറക്ടറേറ്റിന്റെ പ്രധാന കാര്യാലയത്തിൽ നടന്ന പരിപാടിയിൽ വിവിധ കായിക മത്സരങ്ങളും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പാനൽ ചർച്ചകളും സ്പോർട്സ് ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനങ്ങളും വില്പനയും നടന്നു.ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ജി ഡി ആർ എഫ് എ സ്പോർട്സ് ഇവന്റ് സംഘടിപ്പിക്കുന്നത്. മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വകുപ്പിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, അടക്കം നിരവധി പേർ സംബന്ധിച്ചു
സ്‌പോർട്‌സിൻ്റെയും ശാരീരിക പ്രവർത്തനങ്ങളുടെയും നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിൽ ഇത്തരത്തിലുള്ള പരിപാടികൾക്ക് ഏറെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് ജി ഡി ആർ എഫ് എ ദുബായ് ചീഫ്
ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.ശാരീരിക ക്ഷമതയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്താൻ ജീവനക്കാരെ പ്രചോദിപ്പിക്കുന്ന പ്രവർത്തനവും ചൈതന്യവും വളർത്തുന്ന ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൻ്റെ പ്രാധാന്യത്തെ കുറച്ചു അദ്ദേഹം വിശദീകരിച്ചു എടുത്തുപറഞ്ഞു.
കായിക പ്രവർത്തനങ്ങളിലെ ജീവനക്കാരുടെ പങ്കാളിത്തം ജനറൽ ഡയറക്ടറേറ്റ് സ്വീകരിക്കുന്ന സഹകരണത്തിൻ്റെയും ടീം വർക്കിൻ്റെയും മനോഭാവത്തെ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നുവെന്ന് ജിഡിആർഎഫ്എ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് ഫിനാൻഷ്യൽ സെക്ടർ അസിസ്റ്റൻ്റ് ഡയറക്ടർ മേജർ ജനറൽ അവദ് അൽ അവിം അഭിപ്രായപ്പെട്ടു.ശാരീരികവും മാനസികവുമായ നേട്ടങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇവന്റ് നൽകുന്ന പ്രയോജനത്തെ കുറിച്ചും വൈവിധ്യമായ പ്രവർത്തനങ്ങളെക്കുറിച്ചും ജി ഡി ആർ എഫ് എ ദുബായ് സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ക്യാപ്റ്റൻ റാഷിദ് മുഹമ്മദ് അൽ മർറി ചടങ്ങിൽ