Gulf

സ്കോട്ട്ലൻഡിൽ നടന്ന “ഫിറ്റസ്റ്റ് ഇൻ ദി സിറ്റി” ടർഫ് ഗെയിംസിൽ ജി ഡി ആർ എഫ് എ ദുബായ്ക്ക് ഒന്നാംസ്ഥാനം

Published

on

ദുബായ് :സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന “ഫിറ്റസ്റ്റ് ഇൻ ദി സിറ്റി” ടർഫ് ഗെയിംസിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഒന്നാം സ്ഥാനം നേടി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 900-ലധികം അത്‌ലറ്റുകളെ പിന്തള്ളിയാണ് അഭിമാനകരമായ നേട്ടം ജിഡിആർഎഫ്എ സ്വന്തമാക്കിയത്.

പരിമിതമായ സമയത്തിനുള്ളിൽ തുടർച്ചയായ വ്യായാമങ്ങൾ പൂർത്തിയാക്കുന്ന ഈ മത്സരത്തിൽ, അസാധാരണമായ ശാരീരികക്ഷമതയും ഏകോപനവും പ്രകടിപ്പിച്ചാണ് ജിഡിആർഎഫ്എ ടീം തിളങ്ങിയത്. ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങളെ ദുബായ് ജിഡിആർഎഫ്എ മേധാവി- ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിനന്ദിച്ചു.

ഒരു അന്താരാഷ്ട്ര വേദിയിൽ യുഎഇയുടെ പേര് ഉയർത്തിയ ചാമ്പ്യൻമാർക്ക് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി. ഈ വിജയം, ശാരീരികക്ഷമതയും ഫിറ്റ്‌നസിനോടുള്ള അർപ്പണബോധവും ഒരു അന്താരാഷ്ട്ര തലത്തിൽ പ്രകടിപ്പിക്കുന്നതിൽ ജി ഡി ആർ എഫ് എ മികവ് വ്യക്തമാക്കുന്നു. ഇത് തൊഴിൽപരമായും വ്യക്തിപരമായും മികച്ച പ്രകടനം നിലനിർത്തുന്നതിൽ ശാരീരിക ക്ഷമതയുടെ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version