‘ഡോക്ടറേ, ഞങ്ങടെ കുട്ടി ഓകെ ആണോ?. എന്ന തലക്കെട്ടോടെ പുറത്തിറക്കിയ സൗമ്യ സരിൻ്റെ ആദ്യ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
ഡി.സി ബുക്സാണ് മലയാളത്തിൽ സൗമ്യയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ വളർച്ച, വികസനം, പോഷകാഹാരം, പ്രതിരോധ കുത്തിവെപ്പ്, പൊതു ആരോഗ്യം എന്നിവയെക്കുറിച്ചാണ് പുസ്തകം ചർച്ച ചെയ്യുന്നതെന്ന് സൗമ്യ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ബെസ്റ്റ് സെല്ലറായി മാറിയ പുസ്തകം കൂടിയാണിത്.
“സോഷ്യൽ മീഡിയയിലും താരമായ ഡോ. സൗമ്യ ഷാർജയിലെ മെഡ് കെയർ ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി വിഭാഗത്തിലെ സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യനാണ്.” പാലക്കാട്ടെ സ്ഥാനാർത്ഥിയായ സരിൻ്റെ ഭാര്യയാണ് സൗമ്യ. സരിനും പുസ്തക പ്രകാശന ചടങ്ങിലെത്തിയിരുന്നു.