Gulf

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; യു എളയിൽ 10 റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് വിലക്കേർപ്പെടുത്തി

Published

on

യുഎഇയിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വസ്തുവകകൾ പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റാണ് (ഡിഎൽഡി) തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കെട്ടിടങ്ങളിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും അനുവദിച്ചതിൽ കൂടുതൽ താമസക്കാരെ പാർപ്പിക്കുകയും ചെയ്തതിൻ്റെ പേരിലാണ് കെട്ടിട ഉടമകൽക്ക് വിലക്കേർപ്പെടുത്തിയത്.

ഡിഎൽഡിയുമായി ബന്ധപ്പെട്ട ഏജൻസികൾ നടത്തിയ പരിശോധനകളിൽ ഈ പ്രോപ്പർട്ടികളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ അറിയിച്ചു. കെട്ടിട ഉടമകളുടെ ഭാഗത്തു നിന്നുള്ള നിയമ ലംഘനങ്ങൾ ഏതൊക്കെയാണ് എന്ന് അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും താമസക്കാരുടെ എണ്ണക്കൂടുതൽ പരിഹരിക്കുകയും, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുകയും ചെയ്യുന്നതുവരെ അവരുടെ പ്രോപ്പർട്ടികൾ വാടകയ്ക്കു കൊടുക്കുന്നതിൽ നിന്നും സബ്ലീസിംഗ് ചെയ്യുന്നതിൽ നിന്നും വിലക്കിയതായും ഡിഎൽഡിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version