സിബി മലയിൽ–മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക് ചിത്രം ‘ദേവദൂതൻ’ യു എ ഇയിലും റിലീസ് ചെയ്തു.ഷാർജയിലുള്ള അൽഹംറ തിയേറ്ററിൽ സിനിമ കാണാനെത്തുന്നവർക്ക് വെള്ളി ശനി ഞായർ എന്നീ മൂന്നു ദിവസങ്ങളിൽ ഒരു ടിക്കെറ്റ് എടുക്കുന്നവർക്ക് ഒരു ടിക്കറ്റ് ഫ്രീ എന്ന ഓഫറുമുണ്ട്.
സിബി മലയിൽ–മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക് ചിത്രം ‘ദേവദൂതൻ’ യു എ ഇയിലും റിലീസ് ചെയ്തു. രേഷ് രാജ് ഫിലിമാണ് ജി സി സി യിലെ തിയേറ്ററുകളിൽ സിനിമ എത്തിച്ചിരിക്കുന്നത്.റിമാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാണ് പ്രധർശിപ്പിച്ചത്. ഷാർജയിലുള്ള അൽഹംറ തിയേറ്ററിലും വെള്ളിയാഴ്ച മുതൽ പ്രധർശനമാരംഭിച്ചു ഇവിടെ സിനിമ കാണാനെത്തുന്നവർക്ക് വെള്ളി ശനി ഞായർ എന്നീ മൂന്നു ദിവസങ്ങളിൽ ഒരു ടിക്കെറ്റ് എടുക്കുന്നവർക്ക് ഒരു ടിക്കറ്റ് ഫ്രീ എന്ന ഓഫറുമുണ്ട്.
24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് .ജയപ്രദ, ജനാർദ്ദനൻ, മരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ.