യുഎഇയിൽ നിയമ പ്രതിസന്ധികളിൽ അകപ്പെട്ട് നീതിക്കുവേണ്ടി പ്രയാസപ്പെട്ട നിരാശ്രരായ പ്രവാസികളുടെ അനുഭവങ്ങൾ കോർത്തിണക്കി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി എഴുതിയ ഒലീസിയ എന്ന പുസ്തകം 43 -ാം മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ യുഎഇ പൗരനും ഇനായ ഗ്രൂപ്പിന്റെ ചെയർമാനുമായ റിയാദ് അഹമ്മദ് ടിം മുൻ റേഡിയോ അവതാരകൻ കെ പി കെ വേങ്ങരയ്ക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.
നിയമ കുരുക്കിൽ അകപ്പെട്ട് പ്രതിസന്ധിയിലായവരുടേതുൾപ്പടെ പ്രവാസലോകത്തെ അനുഭവങ്ങൾ വരച്ചു കാട്ടുന്ന പുസ്തകമാണ് ഒലീസിയ. മരുപ്പച്ചയ്ക്കും മണൽക്കാറ്റിനുമിടയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പ്രതിസന്ധികളുടെ പ്രവാസത്തിൽ നീതിക്ക് വേണ്ടി വിലപിക്കുന്ന കുറെയേറെ മനുഷ്യരുടെ കഥയാണ് ഒലീസിയ എന്ന പുസ്തകത്തിൽ പറയുന്നത്. ലിപി പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.
ചടങ്ങിൽ യുഎഇ അഭിഭാഷകരായ അഡ്വ. ഇബ്രാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, സഫ്‌വാൻ അറഫ, ചിരന്തന പ്രസിഡൻ്റ് പുന്നക്കൻ മുഹമ്മദലി,എഴുത്തുകാരൻ ബഷീർ തിക്കോടി, ലിപി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ലിപി അക്ബർ, മുന്ദിർ കൽപകഞ്ചേരി, അഡ്വ. ഷൗക്കത്തലി സഖാഫി , അഡ്വ. ഷുഹൈബ് സഖാഫി , ഫർസാന അബ്ദുൾജബ്ബാർ, അൻഷീറ അസീസ്, ഷഫ്‌ന ഹാറൂൺ, ആയിഷ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.