കലാലയം സാംസ്ക്കാരിക വേദി ഷാർജയുടെ ആഭിമുഖ്യത്തിൽ “സംസ്ക്കാരത്തെ ആഘോഷിക്കുന്നു” എന്ന ശീർഷകത്തിൽ നടന്ന പ്രവാസി സാഹിത്യോത്സവിൽ ക്ലോക്ക് ടവർ സെക്ടർ ജേതാക്കളായി. മുവെയ്‌ല സെക്ടർ രണ്ടാം സ്ഥാനവും റോള സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്യാമ്പസ് സാഹിത്യോത്സവിൽ ഗൾഫ് ഏഷ്യൻ സ്കൂൾ മുവെയ്‌ല ഒന്നാം സ്ഥാനവും ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ മുവെയ്‌ല രണ്ടാം സ്ഥാനവും സ്വന്തമാക്കി. സാഹിത്യോത്സവിലെ കലാപ്രതിഭയായി നയഇയ്യ സെക്ടറിലെ ആദിൽ അബ്ബാസിനെ തിരഞ്ഞെടുത്തു
ഖാസിമിയ്യ സെക്ടറിലെ ഫാത്തിമത്ത് മിർഷ സാഹിത്യോത്സവ് സർഗ പ്രതിഭയായും തിരഞ്ഞെടുത്തു.
സാഹിത്യോത്സവിന്റെ സമാപന സാംസ്‌കാരിക സമ്മേളനത്തിൽ പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹകീം ഹസനി പ്രമേയ പ്രഭാഷണം നടത്തി. ചടങ്ങിൽ ഹിഷാം അബ്ദുസലാം (റേഡിയോ കേരളം 1475), ഷമീർ പിടി,മൂസ കിണാശേരി, മസൂദ് മഠത്തിൽ, ബദറുദ്ധീൻ സഖാഫി, സയ്യിദ് മുഹമ്മദ് ശിഹാബ് ജിഫ്രി, സലീം ഇ.കെ., ശുകൂർ ഇർഫാനി, ഇർഫാദ് മായിപ്പാടി, അബൂ സന (പച്ച മുളക് റെസ്റ്റോറന്റ്) , സാബിർ (സ അദിയ്യ), സുബൈർ പതിമംഗലം, മുനീർ പുഴാതി, ഉനൈസ് സഖാഫി, ഫൈസൽ വേങ്ങാട്, നവാസ് ഹാജി, ഇസ്മായിൽ തുവ്വകുന്ന്, അബ്ദുറഹ്മാൻ മണിയൂർ, അസ്‌ലം മാസ്റ്റർ, റഹീം മാസ്റ്റർ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
ഷുഹൈബ് ഹിമമി, ജാഫർ, ഇർഫാൻ തലശ്ശേരി, മജീദ് ചാവക്കാട്, കബീർ സഖാഫി തുടങ്ങിയവർ മീഡിയ വിങ്ങിന് നേതൃത്വം നൽകി.
ചടങ്ങിൽ അഡ്വ. ഷൌക്കത്ത് സഖാഫി സ്വാഗതവും ഫൈസൽ കൂട്ടായി നന്ദിയും നിർവഹിച്ചു.