പാസ്പ്പോർട്ടുമായി ബന്ധപ്പെട്ട സർവീസുകൾക്കായി ബി എൽ എസിൽ അപ്പോയ്മെൻ്റ് കിട്ടണമെങ്കിൽ ചുരുങ്ങിയത് 7 ദിവസം മുതൽ 15 ദിവസം വരെയാണ് സമയമെടുക്കുന്നത്.പാസ്പോർട്ട് പുതുക്കലിനായി ഒരു മാസമോ അതിലധികമോ ആണ്കാലതാമസം. പതിനഞ്ച് ദിവസം BLS സിലും കോൺസുലേറ്റിലും താമസമെടുക്കും നാട്ടിലെ പോലീസ് ക്ലിയറൻസിനായി പതിനഞ്ച് ദിവസത്തോളമാണ് താമസം മൊത്തത്തിൽ മുപ്പതോ അതിലധികമോ ദിവസത്തേ കാലതാമസമുണ്ടാകുന്നുണ്ട്.
പതിനഞ്ച് വയസുവരെയുള്ളവർക്ക് പോലീസ് ക്ലിയറൻസ് ആവശ്യമില്ല എന്നാൽ 971 ദിർഹം അടച്ച് തത്ക്കാൽ അപേക്ഷ സമർപ്പിച്ചാൽ രണ്ട് ദിവസം കൊണ്ട് തന്നെ പാസ്പോർട്ട് പുതുക്കി ലഭിക്കുമെങ്കിലും സാധാരണ പ്രവാസികൾക്ക് ഇത് താങ്ങാൻ കഴിയുന്നതല്ല
ഇത് കോൺസുലേറ്റിൻ്റെയും വിദേശകാര്യ മന്ത്രാലയത്തിൻ്റെയും ശ്രദ്ധയിൽ പെടുത്തി പാസ്പ്പോർട്ട് സർവീസുകളുടെ കാലതാമസത്തിന് പരിഹാരം കാണണമെന്നതാണ് പ്രവാസികളുടെ ആവശ്യം.