മുൻ പ്രധാനമന്ത്രി ഡോക്ടർ മൻ മോഹൻസിംഗിൻ്റെ വേർപാടിനെ തുടർന്ന് ഇന്ത്യൻ പ്രവാസികൾ ഈ വാരാന്ത്യത്തിൽ യുഎഇയിലുടനീളം നടത്താനുദ്ദേശിച്ചിരുന്ന ആഘോഷപരിപാടികളെല്ലാം മാറ്റിവെച്ചു.
ദർശന കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ക്രിസ്സ് മസ്സ് സ്നേഹ സംഗമം മൻമോഹൻ സിംഗിനെയും എം.ടി. വാസുദേവൻ നായരെയും അനുസ്മരിക്കുന്ന ചടങ്ങായി മാറി
സ്വാഗത പ്രാസംഗികൻ തൊട്ട് നന്ദി പറഞ്ഞ ആൾ വരെ മൻമോഹൻ സിംഗിനെയും എം.ടി.യെയും കുറിച്ചു മാത്രമാണ് സംസാരിച്ചത്.
ഇന്ത്യയിലെ കോടിക്കണക്കിനു പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ച് കയറ്റിയ വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം,വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം,ചന്ദ്രയാൻ പദ്ധതി, മംഗളയാൻ പദ്ധതി, തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ജനക്ഷേമ പദ്ധതികൾ തുടക്കം കുറിച്ച പ്രഗൽഭനായ ഭരണാധികാരിയാണ് മൻമോഹൻ സിംഗ് എന്നും സമീപകാലത്ത് രാഷ്ട്രം നേരിട്ട ഏറ്റവും വലിയ നഷ്ടമാണ് അദ്ദേഹത്തിൻ്റെ വേർപാടെന്ന്
മഹാവന്ദ്യൻ റവ. യൗനാൻ മുളമൂട്ടിൽ കോർ എപ്പിസ്കോപ്പ് പറഞ്ഞു. ചടങ്ങ് ഉദ്ഘാടനവും ചെയ്തു പ്രാർത്ഥനയും അദ്ദേഹം നടത്തി.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര,
കേരള കാർഷിക കടാശ്വാസ ബോർഡ് അംഗം ടി.ജി.രവി, അക്കാഫ് പ്രസിഡന്റ് പോൾ ടി.ജോർജ്ജ്, ഷീലാ പോൾ, സാം വർഗീസ് ഷറഫുദ്ദീൻ വലിയകത്ത്, ഷാഫി അഞ്ചങ്ങാടി, വീണ ഉല്ലാസ്, ടി.പി. അഷ്റഫ്, കെ.വി. ഫൈസൽ, മുസ്തഫ കുറ്റിക്കോൽ, സി.പി. മുസ്തഫ എന്നിവർ പ്രസംഗിച്ചു.