ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ‘ഫെസ്റ്റിവൽ’, ‘കൾച്ചറൽ’ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നേതൃത്വം നൽകും. ഒക്ടോബർ 13 ഞായറാഴ്ചയാണ് വിദ്യാരംഭവും, തുടർന്ന് വിപുലമായ നവരാത്രി ആഘോഷങ്ങളും ഷാർജ ഇന്ത്യൻ അസോസിയേഷനിൽസംഘടിപ്പിക്കുന്നത്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഗീതാർച്ചന, ക്ലാസിക്കൽ ഡാൻസ്, ചെണ്ടമേളം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ അഞ്ചര മുതൽ കാലത്ത് 9 മണി വരെയാണ് വിദ്യാരംഭം.
രാവിലെ 9AM മുതൽ 12.30 PM വരെ സംഗീതാർച്ചനയും, ക്ലാസിക്കൽ ഡാൻസും അരങ്ങേറും. വൈകുന്നേരം നാലു മണി മുതൽ അഞ്ചു വരെ ചെണ്ടമേളം, ശേഷം, അഞ്ചു മണി മുതൽ പത്തു മണി വരെ തിരുവാതിര മത്സരത്തോടെ നവരാത്രി ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും.
ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വിദ്യാരംഭത്തിൽ പങ്കെടുക്കുന്നതിന് ഒക്ടോബർ 11 നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇതിനായി ബന്ധപ്പെടേണ്ട നമ്പർ – 06 5610 845. പ്രശസ്ത സാഹിത്യകാരൻ അംബികാ സുതൻ മാങ്ങാട് ആണ് എഴുത്തു ഗുരു.