Gulf

ഷാർജ അന്താരാഷ്ട്ര പുസ്ത്തകോ ത്സവത്തിൽ ഇത്തവണ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ രണ്ടാം ക്ലാസ് വിദ്യാത്ഥി ആരോമൽ

Published

on

നാൽപത്തി മൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ കോഴിക്കോട് ബാലുശ്ശേരി തൃക്കുറ്റിശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആരോമൽ പി ബി.

ആരോമലിൻ്റെ ആദ്യാക്ഷരങ്ങൾ എന്ന പുസ്തകം റൈറ്റേർസ് ഫോറത്തിൽ പ്രകാശനം ചെചെയ്തു.കഥകളും കവിതകളും ഉൾപ്പെടുത്തിയതാണ് പുസ്തകം-ഒന്നാം തരത്തിൽ നിന്നുതന്നെ എഴുത്തും വായനയും ഹൃദിസ്ഥമാക്കി. കഴിഞ്ഞ വർഷം ഒന്നാം തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ സംയുക്ത ഡയറി, രചനോത്സവം സചിത്രപാഠ പുസ്തകം എന്നിവയിലൂടെ കടന്നു പോയ ആരോമൽ ഒന്നാം തരത്തിന്റ അവസാന ഘട്ടത്തിൽ സ്വന്തമായി പത്തോളം കഥകൾ എഴുതി എല്ലാവരെയും അമ്പരപ്പിച്ചു.

ഈ വർഷത്തെ ഒ വി വിജയൻ പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ കുഴൂർ വിൽസൺ കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകർത്താവുമായ പി കെ അനിൽകുമാർ മൈനാഗപ്പള്ളിക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഹരിതം ബുക്സ് സിഇഒ പ്രതാപൻ തായാട്ട്, പ്രേമാനന്ദ് ചെമ്മാട്,ഗീത കെ മോഹൻ, ഹമീദ് ഒളവണ്ണ,പ്രശാന്ത് തിക്കോടി, അക്ബർ ആലിക്കര, യുവ എഴുത്തുകാരി ധന്യ. എന്നിവർ സംബന്ധിച്ചു. 43 മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരനായ ആരോമൽ ഒന്നാം ക്ലാസിൽ നിന്നും നേടിയ ഒരു പിടി നല്ല അനുഭവങ്ങളുടെ ഓർമ്മകളാണ് പുസ്തകരൂപത്തിൽ ആക്കിയത്. ഹരിതം ബുക്സ് ആണ് പ്രസാധകർ.നിർമ്മലൂർ സ്വദേശികളായ കിഴക്കയിൽ പ്രബീഷിന്റെയും ബിനിലയുടെയും മകൻ ആണ് ആരോമൽ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version