വായനയുടെ പുതുലോകം തുറക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43ാമത് എഡിഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) അറിയിച്ചു. ‘ഇറ്റ് സ്റ്റാര്‍ട്ട്സ് വിത്ത് എ ബുക്ക്’ എന്ന പ്രമേയത്തില്‍ നവംബർ ആറു മുതല്‍ 17 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം.
ഇന്ത്യയിൽ നിന്നുള്ള പ്രമുഖരായ പ്രസാധകരും പു സ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധി കാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹ മ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
കൂടുതൽ പരസ്പ്പരബന്ധിതമായ ഒരു ലോകത്ത് സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്നതിലും ധാരണ വ ളർത്തുന്നതിലും പുസ്തകങ്ങളുടെ പങ്ക് എന്നത്തേ ക്കാളും ഇന്ന് പ്രധാനമാണെന്ന് എസ്.ബി.എ ചെയ ർപേഴ്സൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അ ൽ ഖാസിമി പറഞ്ഞു.