Gulf

വെള്ളിയാഴ്ച കൂടി അവധി നൽകി ദുബൈ വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ ജോ​ലി സ​മ​യം ഏ​ഴ് മ​ണി​ക്കൂ​ർ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​മാ​സം​ 12 മു​ത​ൽ 30 വ​രെ ന​ട​പ്പാ​ക്കും​

Published

on

വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ​ ദു​ബൈ​യി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി സ​മ​യം ഏ​ഴ്​ മ​ണി​ക്കൂ​റാ​യി കു​റ​ക്കു​ന്ന​തി​നു​ള്ള പൈ​ല​റ്റ്​ സം​രം​ഭം​ പ്ര​ഖ്യാ​പി​ച്ച്​ അ​ധി​കൃ​ത​ർ. എ​മി​റേ​റ്റി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പൂ​ർ​ണ​മാ​യും അ​വ​ധി ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും ആ​ലോ​ച​ന​യു​ണ്ട്. ​ഈ ​മാ​സം 12 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 30 വ​രെ​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നാ​ണ്​​ ദു​ബൈ ഗ​വ​ൺ​മെ​ന്‍റ്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സ്​​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ (ഡി.​ജി.​എ​ച്ച്.​ആ​ർ) ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ‘അ​വ​ർ ഫ്ല​ക്സി​ബ്​​ൾ സ​മ്മ​ർ’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന സം​രം​ഭം ആ​ദ്യ ഘ​ട്ട​ത്തി​ൽ 15 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കും.

നി​ല​വി​ൽ എ​മി​റേ​റ്റി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും വെ​ള്ളി​യാ​ഴ്ച പ​കു​തി ദി​വ​സ​വും അ​വ​ധി​യാ​ണ്. പു​തി​യ സം​രം​ഭം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലൂ​ടെ വ​രു​ന്ന ഏ​ഴ്​ ആ​ഴ്ച​ക​ളി​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ മൂ​ന്നു ദി​വ​സം ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​ധി ല​ഭി​ക്കും.നി​ല​വി​ൽ ഷാ​ർ​ജ​യി​ൽ മാ​ത്ര​മാ​ണ്​​ മൂ​ന്നു ദി​വ​സ​ത്തെ അ​വ​ധി​യു​ള്ള​ത്​. ഇ​വി​ടെ 88 ശ​ത​മാ​നം ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​ച്ചു​വെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. അ​തോ​ടൊ​പ്പം തൊ​ഴി​ൽ സം​തൃ​പ്തി 90 ശ​ത​മാ​നം ഉ​യ​രു​ക​യും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സം​തൃ​പ്തി നി​ര​ക്ക്​ 94 ശ​ത​മാ​നം വ​ർ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​മി​റേ​റ്റി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പൈ​ല​റ്റ്​ പ​ദ്ധ​തി​യു​ടെ ഫീ​ഡ്​ ബാ​ക്ക് ശേ​ഖ​രി​ക്കു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്യും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version