Gulf

വിസിറ്റ്,ടൂറിസ്റ്റ്, ജി സി സി വിസകൾ 30 ദിവസത്തേക്ക് ഓൺലൈൻ വഴി നീട്ടാം

Published

on

വിസിറ്റ്,ടൂറിസ്റ്റ്, ജി സി സി വിസകൾ 30 ദിവസത്തേക്ക് ഓൺലൈൻ വഴി തന്നെ നീട്ടാമെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. ഐ സി പി ഇതിന് ലളിതമായ ഓൺലൈൻ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. വിസ കാലാവധി, എത്രാമത്തെ അഭ്യർഥന, ഏതു തരം എൻട്രി പെർമിറ്റ് എന്നിവയെ ആശ്രയിച്ചിരിക്കും വിപുലീകരണ കാലയളവ്. ഫീസും വ്യത്യാസപ്പെടും. പ്രാഥമികമായി, പെർമിറ്റുകൾ 30 ദിവസത്തേക്ക് നീട്ടാം.

വിനോദസഞ്ചാരത്തിനുള്ളതാണ് ടൂറിസ്റ്റ് വിസ. ദീർഘകാല സന്ദർശകർക്കുള്ളതാണ് വിസിറ്റ് വിസ. ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കുള്ള എൻട്രി പെർമിറ്റാണ് ജി സി സി വിസ. വിനോദസഞ്ചാരത്തിനുള്ള എൻട്രി പെർമിറ്റ് 30 ദിവസത്തേക്ക് നീട്ടുന്നതും രണ്ടുതവണ ചെയ്യാം. ടൂറിസം കമ്പനികൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സന്ദർശനത്തിനുള്ള പ്രവേശനാനുമതി 30 ദിവസത്തേക്ക് നീട്ടുന്നത് രണ്ടുതവണ ചെയ്യാം. ജി സി സി രാജ്യങ്ങളിലെ താമസക്കാർക്കുള്ള പ്രവേശന പെർമിറ്റ് 30 ദിവസത്തേക്ക് നീട്ടുന്നത് ഒരു തവണ മാത്രമേ ചെയ്യാൻ കഴിയൂ.
മൂന്ന് വിഭാഗങ്ങളിൽ ഓരോന്നിനും ആറ് മാസം കാലാവധിയുള്ള പാസ്പോർട്ട് കോപ്പി ആവശ്യമാണ്. ടൂറിസം എൻട്രി പെർമിറ്റ് വിപുലീകരണത്തിനു 610 ദിർഹം (10 ദിർഹം ഇ- സേവന ഫീസ് ഉൾപ്പെടെ) അടക്കണം. സന്ദർശക വിസക്കുള്ള എൻട്രി പെർമിറ്റ് വിപുലീകരണത്തിനും 610 ദിർഹം. ജി സി സി രാജ്യങ്ങളിലെ താമസക്കാർക്കുള്ള എൻട്രി പെർമിറ്റ് വിപുലീകരണത്തിനു 710 ദിർഹം. ചികിത്സക്കുള്ള പ്രവേശനാനുമതിയുടെ വിപുലീകരണം 30 ദിവസത്തിനും മേലെ ആകാം.

ജി സി സി പൗരന്മാരുടെ കൂട്ടാളികൾക്കുള്ള പ്രവേശനാനുമതി, പഠിക്കാനുള്ള പ്രവേശനാനുമതി എന്നിവക്കും മതിയായ കാലയളവ് ലഭിക്കും. ചികിത്സക്കുള്ള എൻട്രി പെർമിറ്റ് 90 ദിവസത്തേക്ക് നീട്ടാം. ജി സി സി പൗരന്മാരുടെ കൂട്ടാളികൾക്കുള്ള എൻട്രി പെർമിറ്റ് 60 ദിവസത്തേക്ക് നീട്ടാം. പഠിക്കാനുള്ള എൻട്രി പെർമിറ്റ് 90 ദിവസത്തേക്ക് നീട്ടാം. ചികിത്സക്കുള്ള എൻട്രി പെർമിറ്റിൻ്റെ വിപുലീകരണത്തിന് 510 ദിർഹം അടക്കണം. ജി സി സി പൗരന്മാരുടെ കൂട്ടാളികൾക്കുള്ള എൻട്രി പെർമിറ്റിന്റെ വിപുലീകരണത്തിന് 260 ദിർഹം. പഠിക്കാനുള്ള എൻട്രി പെർമിറ്റിന്റെ വിപുലീകരണത്തിനു 610 ദിർഹം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version