നയന്‍താരയുടെ ജീവിതത്തില്‍ ഇപ്പോള്‍ തൊട്ടതെല്ലാം പ്രശ്‌നങ്ങളാണ്. ചെയ്യുന്ന സിനിമകള്‍ എല്ലാം തുടരെ പരാജയപ്പെടുന്നു എന്നത് മാത്രമല്ല, പലതും തിരിച്ചടിയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോത്സ്യന്‍ വേണുസ്വാമി പ്രവചിച്ച കാര്യങ്ങള്‍ വീണ്ടും വൈറലാവുന്നത്. നയന്‍താര വിവാഹിതയാകുന്നതിന് മുന്‍പേ സ്വാമി പ്രവചിച്ചതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നതെന്നാണ് സോഷ്യല്‍ മീഡിയ നിരീക്ഷണം
ജോത്സ്യന്റെ പ്രവചനം
നയന്‍താരയ്ക്ക് വിവാഹം നടക്കും, പക്ഷെ വിവാഹത്തിന് ശേഷം എല്ലാം പ്രശ്‌നങ്ങളായിരിക്കും. അവസാനം അത് ആ ദാമ്പത്യ ജീവിതത്തില്‍ അസ്വരസ്യങ്ങള്‍ ഉണ്ടാക്കുകയും ഇരുവരും വേര്‍പിരിയുകയും ചെയ്യും എന്നായിരുന്നു വേണു ജോത്സ്യരുടെ പ്രവചനം.
സമാന്തയുടെ ജീവിതത്തില്‍ സംഭവിച്ചു
നേരത്തെ സമാന്തയും നാഗ ചൈതന്യയും വേര്‍പിരിയും എന്ന് വിവാഹ സമയത്ത് പ്രവചിച്ച അതേ സ്വാമിയാണ് നയന്‍താരയുടെ ഭാവിയും അന്ന് പ്രവചിച്ചത്. സമാന്തയുടെയും നാഗ ചൈതന്യയുടെയും കാര്യത്തില്‍ അത് സംഭവിച്ചു കഴിഞ്ഞു. ഒരിക്കലും പിരിയില്ലെന്ന് കരുതിയ നാഗചൈതന്യയും സമാന്തയും വേര്‍പിരിഞ്ഞത് വലിയ ഷോക്കായിരുന്നു. ഇനി നയന്‍താരയ്ക്കും അത് അഭിമുഖീകരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
ആദ്യത്തെ പ്രശ്‌നം
വിഘ്‌നേശുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകമാണ് ഇരുവരും വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. അത് വലിയ വിവാദമാകുകയും, തമിഴ്‌നാട് സര്‍ക്കാര്‍ വിഷയം അന്വേഷിക്കേണ്ട അവസ്ഥയിലേക്ക് പോകുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് നയനും വിഘ്‌നേശും തെളിവുകള്‍ നിരത്തിയതോടെ അത് അവസാനിച്ചു.
പരാജയയങ്ങള്‍ തുടര്‍ക്കഥ
തുടര്‍ന്ന് വിഘ്‌നേശിന് അജിത്ത് കുമാറിന്റെ സിനിമ നഷ്ടപ്പെട്ടതും, നയന്‍താരയ്ക്ക് തുടരെ തുടരെ പരാജയങ്ങള്‍ സംഭവിക്കുന്നതും വാര്‍ത്തയായി. ജവാന്‍ എന്ന ചിത്രത്തിലൂടെ നയന്‍ ബോളിവുഡിലേക്ക് പോയെങ്കിലും, അത് നയന്‍താരയുടെ ഇമേജിന് ഏറ്റ ഒരു വലിയ തിരിച്ചടിയായിരുന്നു. നാമമാത്രമായ നായികാ വേഷം കാരണം നയന്‍താരയുടെ ഇമേജ് ഡൗണായി.
കേസ് വന്നു
ഏറ്റവും പുതിയ ചിത്രമായ നയന്‍താരയുടെ അന്നപൂര്‍ണി വലിയ പ്രതീക്ഷയിലാണ് വന്നത് എങ്കിലും വിജയം കണ്ടില്ല. ആ സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് നെറ്റ്ഫ്‌ളിക്‌സില്‍ വന്നതോടെ അടുത്ത പ്രശ്‌നവുമായി. മതവികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് സിനിമ ഒടിടിയില്‍ നിന്നും എടുത്തു മാറ്റുകയും നയന്‍താരയ്ക്ക് എതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
ഇതുവരെ എല്ലാം
ചെരുപ്പ് ധരിച്ച് നയന്‍താര ക്ഷേത്രത്തില്‍ കയറിയാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ വിവാഹം. അങ്ങനെ നയന്‍താര തൊട്ടതെല്ലാം പ്രശ്‌നമാകുന്ന രീതിയിലാണ് ഇപ്പോഴത്തെ പോക്. ജ്യോത്സപ്രവചനം സത്യമാണെങ്കില്‍ ഇനി നയന്‍താരയുടെ വിവാഹ മോചനമാണ്. പക്ഷെ അതിനുള്ള സാധ്യത തീരെയില്ല എന്നാണ് വിലയിരുത്തലുകള്‍. നയന്‍താര- വിഘ്‌നേശ് ബന്ധം അത്രയും അത്മാര്‍ത്ഥമാണ്. ഭാര്യയെ ആഘോഷമാക്കുന്ന ഭര്‍ത്താവാണ് വിഘ്‌നേശ്.