Gulf

വിവാദങ്ങളിൽ മുതലെടുപ്പ് നട ത്താറില്ല -ആസിഫലി

Published

on

വിവാദമുണ്ടാക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ല, ആ സംഭവം കൃത്യമായ ക്ലൈമാക്സോടെ പര്യവസാനിച്ചു: ആസിഫ് അലിഅഡിയോസ് അമിഗോയുടെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുരാജ് വെഞ്ഞാറുമൂടുമായി ഏറെ കാലമായി നല്ല സൗഹൃദമുണ്ടെങ്കിലും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത് എന്നത് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ അത്ഭുതമായിരുന്നു. രണ്ട് അപരിചിതരുടെ കണ്ടുമുട്ടലും അതേത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ ട്രാവൽ മൂവിയിലൂടെ പറയുന്നത്. ലെവൽക്രോസിങ്ങിലെയും അഡിയോസ് അമിഗോയിലെയും കഥാപാത്രങ്ങൾ തമ്മിൽ വളരെയേറെ വ്യത്യസ്തമാണ്. അതുകൊണ്ട് പ്രേക്ഷകർ എന്‍റെ കഥാപാത്രങ്ങളെ മുൻവിധിയോടെ കാണില്ലെന്നാണ് ഞാൻ കരുതുന്നത്. കോവിഡ്19ന് ശേഷം മലയാള സിനിമയ്ക്കും അഭിനേതാക്കൾക്കും ലോകത്തെങ്ങുനിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ആസിഫലി പറഞ്ഞു.”

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version