Gulf

വിമാനക്കൊള്ള: കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഷാഫി പറമ്പിൽ

Published

on

പ്രവാസികളുടെ വിമാനക്കൊള്ള വിഷയം ഇന്ത്യൻ പാർലിമെന്റിലെ മുഴുവൻ അംഗങ്ങളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചർച്ച ചെയ്ത് തുടങ്ങിയെന്ന് ഷാഫി പറമ്പിൽ എംപി. പ്രവാസികൾക്കായി പാർലമെന്റിൽ സംസാരിച്ചതിന്റെ തുടർച്ചയായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം ചേരും. വടകര പാർലമെന്റ് മണ്ഡലത്തിൽനിന്നു ചരിത്രവിജയം നേടിയ ഷാഫി പറമ്പിലിന് ഷാർജയിൽ നൽകിയ വൻ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദേഹം.

പ്രവാസികൾക്ക് വേണ്ടി താൻ മാത്രമല്ല, മറ്റു എംപിമാരും പാർലമെന്റിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നുണ്ട്. തനിക്ക് നറുക്കെടുപ്പിലൂടെ കിട്ടിയ സുവർണാവസരം പ്രവാസികൾക്കായി പാർലമെന്റിൽ അവതരിപ്പിച്ചു. പ്രവാസികൾക്കായി പാർലമെന്റിൽ സംസാരിച്ചതിന്റെ തുടർച്ചയായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം വൈകാതെ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version